സാക്ഷരത മിഷ​ൻ പച്ചമലയാളം കോഴ്സ് ആരംഭിക്കുന്നു

പെരിന്തൽമണ്ണ: മാതൃഭാഷ എഴുതാനും വായിക്കാനും പഠിക്കുക എന്ന ലക്ഷ്യത്തോടെ സാക്ഷരത മിഷൻ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. ഇതര മീഡിയങ്ങൾ വഴി വിദ്യാഭ്യാസം നേടിയവർക്ക് മാതൃഭാഷ മനസ്സിലാക്കുന്നതിന് കഴിവ് ലഭ്യമാക്കുക മലയാളം കമ്പ്യൂട്ടിങ് വ്യാപിപ്പിക്കുക, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് മലയാള ഭാഷയിൽ പ്രാവീണ്യം സാധ്യമാക്കുക, സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭരണഭാഷയിൽ പ്രാവീണ്യം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ബ്ലോക്ക്തലത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് സ​െൻററുകൾ പ്രവർത്തിക്കുക. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മൂന്ന് മണിക്കൂർ വീതം 20 ക്ലാസുകൾ നടത്തും. ആകെ 60 മണിക്കൂറാണ് ക്ലാസ്. സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 500, കോഴ്സ് ഫീസ് 2000 രൂപ. രജിസ്ട്രേഷന് സാക്ഷരത പ്രേരകുമായി ബന്ധപ്പെടുക. ഫോൺ: 9048641891, 9497131891.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.