പഠനോപകരണ വിതരണം

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ പട്ടികജാതി- വർഗ വിദ്യാർഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. ഒന്നാം ക്ലാസിലെ 55 വിദ്യാർഥികൾക്കാണ് 2,75,000 രൂപ ചെലവിൽ പഠനമേശ, കസേര എന്നിവ നൽകിയത്. കരുവാരകുണ്ട് മോഡൽ ജി.എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ് മാസ്റ്റർ, സ്ഥിരംസമിതി അധ്യക്ഷ ഷീബ പള്ളിക്കുത്ത്, അംഗം ലത്തീഫ് മഠത്തിൽ, പ്രധാനാധ്യാപകരായ കെ.കെ. ജയിംസ്, ഉമർ വലിയതൊടി, കെ. വിലാസിനി, കെ. അനിത എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.