oman news ഒമാനിൽ മുഹർറം ഒന്ന്​ വെള്ളിയാഴ്​ച

ഒമാനിൽ മുഹർറം ഒന്ന് വെള്ളിയാഴ്ച മസ്കത്ത്: മുഹർറം ഒന്ന് വെള്ളിയാഴ്ചയായിരിക്കുമെന്ന് ഒൗഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു. ദുൽഹജ്ജ് 29 പൂർത്തിയായ ബുധനാഴ്ച മാസപ്പിറവി കാണാഞ്ഞതിനാൽ 30 പൂർത്തിയാക്കിയ ശേഷമാകും പുതിയ വർഷം ആരംഭിക്കുകയെന്ന് ഒൗഖാഫ് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. മുഹർറത്തി​െൻറ ഭാഗമായുള്ള പൊതു അവധി ഞായറാഴ്ചയായിരിക്കും. ബുധനാഴ്ച മാസം കാണുന്ന പക്ഷം വ്യാഴാഴ്ചയും അല്ലാത്ത പക്ഷം ഞായറാഴ്ചയും പൊതു അവധിയായിരിക്കുമെന്ന് സർക്കാർ നേരത്തേ അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.