ന്യൂട്രിമിക്‌സ് വിഭവങ്ങളൊരുക്കി അമ്മമാര്‍

കാളികാവ്: മൈദക്ക് പകരം ന്യൂട്രിമിക്‌സ് വിഭവങ്ങളൊരുക്കി അമ്മമാര്‍. അംഗൻവാടികളിലും പഞ്ചായത്ത് തലങ്ങളിലും പോഷകാഹാര വാരാചരണത്തി​െൻറ ഭാഗമായി നടത്തിയ പാചക മത്സരത്തിലാണ് വ്യത്യസ്ത വിഭവങ്ങളൊരുങ്ങിയത്. മൈദക്ക് പകരം ന്യൂട്രിമിക്‌സ് ഉപയോഗം വര്‍ധിപ്പിക്കണമെന്ന് ഹെല്‍ത്ത് ഇൻസ്െപക്ടര്‍ പി. മുഹമ്മദാലി പറഞ്ഞു. ഗോതമ്പി​െൻറ പാഴായ മൈദ കൊണ്ടാണ് മിക്ക ബേക്കറി സാധനങ്ങളും ഹോട്ടല്‍ വിഭവങ്ങളും ഉണ്ടാക്കുന്നത്. ന്യൂട്രിമിക്‌സ് ഇതിനൊരു പകരക്കാരനാക്കാമെന്ന് മത്സരിച്ചവർ തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാളികാവ് സി.എച്ച്.സിയിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. പഞ്ചായത്ത് അംഗൻവാടികളിൽനിന്നുള്ള എഴുപതോളം അമ്മമാരാണ് പെങ്കടുത്തത്. ആവിയില്‍ വേവിച്ച ഇനങ്ങളില്‍ തച്ചങ്കോട് അംഗൻവാടിയിലെ റൈഹാനത്ത് ഒന്നാം സ്ഥാനം നേടി. മധുരപലഹാര ഇനങ്ങളില്‍ പാറശ്ശേരി അംഗൻവാടിയിലെ ഖൈറുന്നീസ ഒന്നാമതായി. കാളികാവ് ന്യൂട്രിമിക്‌സ് കമ്പനിവക വിജയികള്‍ക്ക് സമ്മാനം നല്‍കി. പങ്കെടുത്ത എല്ലാവർക്കും വയലില്‍ ജ്വല്ലറി പ്രോത്സാഹന സമ്മാനം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. സുഫൈറ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സഫിയ, വാര്‍ഡ് അംഗങ്ങള്‍, ആരോഗ്യ വകുപ്പ് അധികൃതര്‍, അംഗൻവാടി ടീച്ചര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചോക്കാട് ഗ്രാമപഞ്ചായത്തിലും മത്സരം സംഘടിപ്പിച്ചു. ആവിയില്‍ വേവിച്ച സാധനങ്ങളുടെ മത്സരത്തില്‍ മാളിയേക്കല്‍ തുവ്വപ്പറ്റ അംഗൻവാടിയിലെ എം.കെ. ശിബിന ഒന്നാം സ്ഥാനം നേടി. മധുരപലഹാരങ്ങള്‍കൊണ്ട് ഉണ്ടാക്കിയ ഇനങ്ങളുടെ മത്സരത്തില്‍ കോട്ടപ്പുഴ അംഗൻവാടിയിലെ ആതിര പുരസ്കാരം നേടി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു, വൈസ് പ്രസിഡൻറ് സി.എം. ഹമീദലി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സൈനബ, വാര്‍ഡ് അംഗങ്ങള്‍, അംഗൻവാടി ടീച്ചര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാളികാവില്‍ നടന്ന പോഷകാഹാര വാരാഘോഷം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.