ആശങ്കക്കിടയിലും മനം കുളിർപ്പിച്ച്​ മുക്കാലി ചുരത്തിലെ വെള്ളച്ചാട്ടങ്ങൾ

മണ്ണാർക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ മുക്കാലി ചുരത്തിലെ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമുണ്ടായ ആശങ്കകൾക്കിടയിലും മനസ്സിന് കുളിർമയായി വെള്ളച്ചാട്ടങ്ങൾ. മന്ദംപൊട്ടി വെള്ളച്ചാട്ടവും വരക്കല്ലിലെ നീരൊഴുക്കും കൂടാതെ സജീവമായ നിരവധി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളാണ് ചുരത്തിന് നിറച്ചാർത്ത് നൽകുന്നത്. സ്വാഭാവിക വനം ഇടതൂർന്നുവളർന്ന ചുരത്തിലെ കാനനഭംഗിക്കൊപ്പം നിവർന്നൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ കണ്ണിന് കുളിർമയേകുന്നതാണ്. ഉരുൾപൊട്ടലോടെ ചുരത്തി​െൻറ പലഭാഗത്തും പുതിയ വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിട്ടുണ്ട്. അപകടാവസ്ഥ അവഗണിച്ചും നിരവധി ആളുകളാണ് കാൽനടയായി ചുരത്തിലെ ഭംഗിയാസ്വദിക്കാനെത്തുന്നത്. 1. മുക്കാലി ചുരത്തിലെ മന്ദംപൊട്ടി വെള്ളച്ചാട്ടം 2. വരക്കല്ലിലെ നീരുറവ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.