പോഷകാഹാര വാരാചരണം ഏലംകുളം:

ഏലംകുളം: പോഷകാഹാര വാരാചരണ ഭാഗമായി സാമൂഹിക നീതി വകുപ്പ്, പെരിന്തൽമണ്ണ ഐ.സി.ഡി.എസ്, കുടുംബശ്രീ മിഷൻ, ഏലംകുളം ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ഏലംകുളത്ത് പോഷകാഹാര വാരാചരണം സംഘടിപ്പിച്ചു. ഇതി‍​െൻറ ഭാഗമായി മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളുടെ അമ്മമാർക്കായി ന്യൂട്രി മിക്സ് പചകമത്സരം സംഘടിപ്പിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ രജനി നേതൃത്വം നൽകി. ഏലംകുളം പ്രൈമറി ഹെൽത്ത് സ​െൻറർ ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നാസർ, ജെ.പി.എച്ച്.എൻ സിന്ധു, ജി.എച്ച്.എസ്.എസ് കുന്നകാവ് കൗൺസിലർ വിഷ്ണുപ്രിയ എന്നിവർ ക്ലാസെടുത്തു. മത്സരത്തിൽ റസിയ, ധന്യ എന്നിവർ ഒന്നാം സ്ഥാനം നേടി ബ്ലോക്ക്തല പാചക മത്സരത്തിന് യോഗ്യത നേടി. പാർവതി ഭായ് നന്ദി പറഞ്ഞു. പോഷകാഹാര വാരാചരണ ഭാഗമായി ഏലംകുളത്ത് നടന്ന പാചക മത്സരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.