കരിപ്പോൾ ഹൈസ്കൂൾ സമഗ്ര വികസനം: മാസ്​റ്റർ പ്ലാൻ തയാറാക്കും

കൽപകഞ്ചേരി: ആതവനാട് പഞ്ചായത്തിലെ കരിപ്പോൾ ഗവ. ഹൈസ്കൂളി​െൻറ സമഗ്ര വികസനത്തി​െൻറ ഭാഗമായി മാസ്റ്റർ പ്ലാൻ തയാറാക്കാൻ നിർദേശം നൽകിയതായി സ്കൂൾ സന്ദർശിച്ച് സി. മമ്മുട്ടി എം.എൽ.എ അറിയിച്ചു. വിദ്യാലയത്തെ മികവി​െൻറ കേന്ദ്രമാക്കാൻ സംസ്ഥാന സർക്കാർ മൂന്ന് കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ഇതി​െൻറ തുടർച്ചയായാണ് പി.ഡബ്യു.ഡി എൻജിനീയർമാർ, ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പി.ടി.എ എന്നിവരടങ്ങുന്നവർ ചർച്ച ചെയ്ത് മാസ്റ്റർ പ്ലാൻ തയാറാക്കുക. സ്കൂളി​െൻറ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തും. ഹൈസ്കൂളിനായി ഏഴും യു.പി വിഭാഗത്തിനായി ആറും ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം പണിയും. ഫ്ലഡ്ലിറ്റ് സ് റ്റേഡിയവും നിർമിക്കും. നിലവിലെ മൂത്രപ്പുര പൊളിച്ചുമാറ്റി പുതിയതി​െൻറ നിർമാണം തുടങ്ങിയ വികസനങ്ങളാണ് ഇതി​െൻറ ഭാഗമായി നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.