രോഗികൾക്ക് സാന്ത്വനമേകി സ്നേഹസംഗമം

മങ്കട: രോഗം ബാധിച്ച് ഏകാന്തതയിൽ കഴിയുന്നവർക്ക് മാനസിക ഉല്ലാസവും സന്തോഷവും പകർന്ന് സ്നേഹസംഗമം. മങ്കട ഗ്രാമപഞ്ചായത്ത്, സാമൂഹികാരോഗ്യ കേന്ദ്രം, വ്യാപാരി വ്യവസായി ഏകോപന സമിതി, പാലിയേറ്റിവ് യൂനിറ്റ്, ഓർഫനേജ്, കുടുംബശ്രീ, സാമൂഹിക-രാഷ്ട്രീയ സംഘങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. രമണി, വൈസ് പ്രസിഡൻറ് പി.കെ. അബ്ബാസലി, മെഡിക്കൽ ഓഫിസർ ഡോ. ഫിറോസ് ഖാൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ. രാജീവൻ, എച്ച്.ഐ. മൊയ്തീൻ കുട്ടി, സിസ്റ്റർ മഞ്ജു, സി. അരവിന്ദൻ, സ്വാഗതസംഘം ചെയർമാൻ പി.കെ. കുഞ്ഞുമോൻ, മങ്കട വില്ലേജ് ഓഫിസർ ജയസിംഹൻ എന്നിവർ രോഗികളെയും സന്ദർശകരെയും സ്വീകരിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ടി.കെ. റഷീദലി, ഉമ്മർ അറക്കൽ, ബ്ലോക്ക് പ്രസിഡൻറ് ഇ. സഹീദ, ബ്ലോക്ക് അംഗം ഷാലി സേവ്യർ, മങ്കട എസ്.ഐ ജോർജ് ചെറിയാൻ, ഡി.ഡി.പി പി. മുരളീധരൻ, ഹമീദ് കൂട്ടപ്പുലാൻ, അബൂബക്കർ ഹാജി പള്ളിയാലിൽതൊടി, മുഹമ്മദലി എന്ന കുഞ്ഞുഹാജി എന്നിവർ സംബന്ധിച്ചു. മങ്കട കോഴിക്കോട്ടുപറമ്പയിൽ നടന്ന പരിരക്ഷ സ്നേഹസംഗമത്തിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.