കാല്‍പന്ത് കളിയുടെ നാട്ടില്‍നിന്ന്​ കേരള ക്രിക്കറ്റിലേക്ക് ഒരു താരോദയം

എടവണ്ണ: കേരള രഞ്ജി ക്രിക്കറ്റ് ടീമില്‍ ഇടം നേടി കെ.എം. ആസിഫ് എടവണ്ണ കുണ്ടുതോടി​െൻറ അഭിമാനമായി. 2010ല്‍ തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കുന്നതിന് പ്രവേശനം ലഭിച്ചതിന് ശേഷം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് മാത്യുവാണ് ആസിഫിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്. നല്ലൊരു ബൗളറായി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഇദ്ദേഹമാണ്. രഞ്ജി ടീമില്‍ ഇടംകിട്ടുന്നതിന് മുമ്പ് ആസിഫ് ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ ടീമില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഉണ്ടായിരുന്നു. കേരള യൂനിവേഴ്‌സിറ്റി ടീമിലും അണ്ടര്‍ 21 കേരള ടീമിലും ഇടം നേടിയിരുന്നു. ചെന്നൈയില്‍ നടന്ന ബുച്ചിബാബു ക്രിക്കറ്റ് ടൂര്‍ണമ​െൻറില്‍ കേരളത്തെ പ്രതിനിധീകരിച്ച് അസമിനെതിരെ ആറ് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. കുണ്ടുതോട് വൈ.എം.സി.എ ക്ലബും ആത്മാർഥ സുഹൃത്തായ കെ. നിഷാദി​െൻറ സഹായവും പ്രചോദനവും ഈ താരത്തി​െൻറ വളര്‍ച്ചക്ക് വളരെയധികം തുണയായിട്ടുണ്ട്. കുണ്ടുതോടിലെ കെ.എം. മനാഫി​െൻറയും ഹൈറുന്നീസയുടെയും മകനാണ് ആസിഫ്. പടം..
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.