മലപ്പുറം പാസ്​പോർട്ട്​ ഒാഫിസ്​ മാറ്റം: ഉത്തരവിറങ്ങി

മാറ്റം നവംബർ 30നകം മലപ്പുറം: മലപ്പുറം മേഖല പാസ്പോർട്ട് ഒാഫിസ് ജില്ലക്ക് നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പായി. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തി​െൻറ ഉത്തരവ് മലപ്പുറം പാസ്പോർട്ട് ഓഫിസിന് ലഭിച്ചു. നവംബർ 30നകം നടപടി പൂർത്തിയാക്കാൻ ഉത്തരവിൽ നിർദേശിക്കുന്നു. ഇതോടെ മലപ്പുറം മേഖല ഒാഫിസ് പൂട്ടി കോഴിക്കോട് ഒാഫിസിൽ ലയിക്കും. ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കാൻ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് മലപ്പുറം മേഖല പാസ്പോർട്ട് ഓഫിസർ ജി. ശിവകുമാറിന് നിർദേശം നൽകിയിരുന്നു. ഇതിന് പിറകെയാണ് ഉത്തരവിറങ്ങിയത്. മേഖല ഓഫിസി​െൻറ ചെലവും ഒറ്റ ജില്ലക്ക് മാത്രമായാണ് പ്രവർത്തനം എന്നതും കണക്കിലെടുത്താണ് നടപടി. മുൻ സർക്കാറി​െൻറ കാലത്തും ഓഫിസ് ലയിപ്പിക്കൽ നീക്കം ഉണ്ടായിരുന്നെങ്കിലും ജില്ലയിലെ എം.പിമാർ ഇടപെട്ട് തടഞ്ഞിരുന്നു. കഴിഞ്ഞ മാസം താനെ മേഖല ഒാഫിസ് മുംബൈ പാസ്പോർട്ട് ഒാഫിസിൽ ലയിപ്പിച്ചതോടെ മലപ്പുറം പാസ്പോർട്ട് ഒാഫിസി​െൻറ നിലനിൽപ്പും സംശയത്തിലായിരുന്നു. മേഖല ഒാഫിസ് മാറ്റിയാലും പാസ്പോർട്ട് േസവ കേന്ദ്രം മലപ്പുറത്ത് നിലനിർത്തും. അപേക്ഷ സ്വീകരിക്കുന്നതിനും മറ്റു നടപടികൾക്കും ഇതിനാൽ തടസ്സം നേരിടില്ല. നിലവിലെ സേവ കേന്ദ്രങ്ങൾക്ക് 50 കിലോമീറ്റർ പരിധിയിൽ മുഖ്യതപാൽ ഒാഫിസുകളിൽ പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്. മലപ്പുറത്ത് തിരൂരിലോ പൊന്നാനിയിലോ ഇത്തരം കേന്ദ്രം വരും. മലപ്പുറത്തെ 38 ജീവനക്കാരെയും കോഴിക്കോേട്ടക്ക് മാറ്റും. ജില്ലയിലെ സേവ കേന്ദ്രങ്ങളുടെ നിയന്ത്രണം കോഴിക്കോട്ട് നിന്നാകും. ജില്ലയിൽ നിന്നുള്ള പാസ്പോർട്ട് പ്രിൻറിങ്ങും വിതരണവും അവസാനിക്കും. നേരിട്ടും അടിയന്തരമായും പാസ്പോർട്ട് ലഭിക്കാനും പൊലീസും കോടതിയും ഇടപെട്ട കേസുകളിൽ തടസ്സങ്ങൾ നീക്കാനും മേഖല ഒാഫിസിൽ എത്തേണ്ടതുണ്ട്. മലപ്പുറം ഒാഫിസ് കോഴിക്കോേട്ടക്ക് മാറുന്നതോടെ ഇൗ ആവശ്യങ്ങൾക്ക് ജില്ലയിൽ നിന്നുള്ളവർ പ്രയാസപ്പെടും. ദിവസവും 20ൽ താഴെ പേർ ഇത്തരം ആവശ്യങ്ങൾക്ക് മലപ്പുറം മേഖല കേന്ദ്രത്തിൽ എത്തുന്നുണ്ട്. ശരാശരി രണ്ടര ലക്ഷം പാസ്പോർട്ടുകൾ വർഷവും മലപ്പുറത്ത് പുതുതായി നൽകുന്നു. 2.45 ലക്ഷമാണ് കോഴിക്കോട് മേഖല ഒാഫിസിലെ കണക്ക്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ അപേക്ഷകളും പരിഗണിക്കുന്നത് കോഴിക്കോട് ഒാഫിസിലാണ്. മലപ്പുറത്തെ അപേക്ഷകളും കൂടി എത്തുന്നതോടെ ഇവ ഇരട്ടിക്കും. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മലപ്പുറം ഒാഫിസിന് 1.25 ലക്ഷമാണ് ഇതുവഴി മാസം ചെലവ്. കോഴിക്കോടുമായി ലയിപ്പിച്ചാൽ ടെലിഫോൺ, വൈദ്യുതി, വാഹനച്ചെലവുകൾ അടക്കം വൻ തുക ലാഭിക്കാമെന്നതും കണക്കിലെടുത്തിട്ടുണ്ട്. 2006ലാണ് കോഴിക്കോട് നിന്ന് വിഭജിച്ച് പാലക്കാട്, മലപ്പുറം ജില്ലകൾക്കായി മലപ്പുറം മേഖല പാസ്പോർട്ട് ഒാഫിസ് പ്രവർത്തനം തുടങ്ങിയത്. 2015ൽ പാലക്കാട് ജില്ല കൊച്ചി പാസ്പോർട്ട് ഒാഫിസുമായി ബന്ധിപ്പിച്ചു. ഇതോടെ ഒരു ജില്ലക്ക് മാത്രമായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏക പാസ്പോർട്ട് ഒാഫിസായി മലപ്പുറം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.