വിദേശത്തുനിന്ന് മണൽ ഇറക്കുമതി ചെയ്യാൻ തീരുമാനം

വിദേശത്തുനിന്ന് മണൽ ഇറക്കുമതി ചെയ്യാൻ തീരുമാനം തിരുവനന്തപുരം: നിർമാണ മേഖലക്കാവശ്യമായ മണലി​െൻറ ലഭ്യത ഇറക്കുമതിയിലൂടെ ഉറപ്പുവരുത്താൻ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. മണലി​െൻറ കടുത്ത ദൗർലഭ്യവും അമിതമായി മണൽ വാരുന്നതുമൂലമുളള പരിസ്ഥിതി പ്രശ്നങ്ങളും ഒഴിവാക്കാനാണ് ഇറക്കുമതി ചെയ്യുന്നത്. വിദേശത്തുനിന്ന് മണൽകൊണ്ടുവരുന്നതിന് ഇപ്പോൾ നിയമപരമായ തടസ്സങ്ങളില്ല. കൊച്ചി തുറമുഖം വഴി മണൽ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ഇറക്കുമതിക്ക് സംസ്ഥാന സർക്കാറി​െൻറ മൈനിങ് ആൻഡ് ജിയോളജി വകുപ്പി​െൻറ പെർമിറ്റ് ആവശ്യമാണ്. ഇറക്കുമതി ചെയ്യാൻ താൽപര്യമുളളവർക്ക് വകുപ്പ് പെർമിറ്റ് നൽകും. മലേഷ്യ, വിയറ്റ്നാം, കംബോഡിയ മുതലായ രാഷ്്ട്രങ്ങളിൽ മണൽ വേണ്ടത്ര ലഭ്യമാണ്. കേരളത്തിന് ഒരു വർഷം മൂന്ന് കോടി ടൺ മണൽ ആവശ്യമുണ്ട്. ഇതി​െൻറ ചെറിയ ശതമാനം മാത്രമേ പുഴകളിൽനിന്ന് ലഭിക്കുന്നുള്ളൂ. ഇത് കാരണം നിർമാണ മേഖലയിൽ പ്രതിസന്ധിയുണ്ട്. ദൗർലഭ്യം കാരണം വില കുത്തനെ ഉയരുകയും ചെയ്യുന്നു. ഇപ്പോൾ ക്യുബിക് അടിക്ക് 140 രൂപ വരെ വിലയുണ്ടെന്നും യോഗം വിലയിരുത്തി. യോഗത്തിൽ വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആൻറണി, തുറമുഖ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ്. സെന്തിൽ, മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി എം. ശിവശങ്കർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.