കാളികാവിൽ 4.58 ലക്ഷത്തി​െൻറ കുഴൽപണം പിടികൂടി

കാളികാവ്: 4.58 ലക്ഷത്തി​െൻറ കുഴൽപണം പിടികൂടി. ചൊവ്വാഴ്ച ഉച്ചയോടെ വണ്ടൂർ-കാളികാവ് റോഡിലെ പള്ളിശ്ശേരിയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന പണമാണ് കാളികാവ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മങ്കട കോഴിക്കോട്ട് പറമ്പ് സ്വദേശി അച്ചിങ്ങൻ അനസിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനക്കിടെയാണ് സ്കൂട്ടറി​െൻറ ടാങ്ക് കവറിൽ സൂക്ഷിച്ച പണം പിടിച്ചെടുത്തത്. പ്രതിയെ ബുധനാഴ്ച മഞ്ചേരി കോടതിയിൽ ഹാജരാക്കും. കാളികാവ് എസ്.ഐ വി.എസ്. പ്രമോദ് കുമാർ, സി.പി.ഒമാരായ ജയേഷ്, സതീശൻ, മോഹനൻ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. photo പ്രതി അനസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.