മണൽകടത്തിനിടെ പൊലീസിനെതിരെ അക്രമം: പ്രതി അറസ്​റ്റിൽ

അരീക്കോട്: അനധികൃതമായി മണൽ കടത്തിക്കൊണ്ടുപോവുന്നതിനിടെ പൊലീസിനെ ആക്രമിച്ചയാൾ അറസ്റ്റിൽ. മമ്പാട് പുള്ളിപ്പാടം പുക്കുത്ത് വീട്ടിൽ ജൈസലിനെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13ന് കീഴുപറമ്പ് പഞ്ചായത്തിലെ ഓത്തുപള്ളിപ്പുറായയിൽനിന്നും പുഴമണൽ കടത്തിക്കൊണ്ടുപോവുന്നതിനിടെ വാഹനം പരിശോധിച്ച പൊലീസുകാർക്ക് നേരെയാണ് അക്രമമുണ്ടായത്. മണൽ സ്ക്വാഡിലെ പൊലീസുകാരനെ ആക്രമിച്ചശേഷം പ്രതി ലോറിയുമായി കടന്നുകളയുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റബറൈസ്ഡ് ചെയ്യുന്നതിന് തുക അനുവദിച്ചു അരീക്കോട്: പത്തനാപുരം--മൂർക്കനാട്--എടവണ്ണ റോഡിൽ മൂർഖനാട് മുതൽ ചേലക്കോട് വരെ റോഡ് റബറൈസ്ഡ് ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിൽനിന്ന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ. ബഷീർ എം.എൽ.എ അറിയിച്ചു. ചേലക്കോട് ഭാഗത്തെ റോഡിലെ വെള്ളക്കെട്ട് ഇല്ലാതാക്കാനായി കലുങ്കും ഓവുചാലും നിർമിക്കുന്നതിന് 25 ലക്ഷം അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.