കൺവെൻഷൻ

വണ്ടൂർ: സംസ്ഥാന വാഫി, വഫിയ്യ കലോത്സവത്തി​െൻറയും വാഫി കാമ്പസ് ഉദ്ഘാടനത്തിേൻറയും പ്രചാരണത്തി​െൻറ ഭാഗമായി മണ്ഡലംതല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വണ്ടൂര്‍-നിലമ്പൂര്‍ മണ്ഡലങ്ങളിലെ ജീറാന്‍ അസംബ്ലിക്ക് കീഴിലെ ഇരുനൂറോളം മഹല്ലുകളെ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. കാളികാവ് വ്യാപാര ഭവനിൽ നടന്ന പരിപാടിയില്‍ ഫരീദ് റഹ്മാനി കാളികാവ്, സലാം ഫൈസി ഇരങ്ങാട്ടിരി, ഡോ. ലുഖ്മാൻ വാഫി, ബഹാഉദ്ദീന്‍ ഫൈസി, നൗഫല്‍ റഊഫ് വാഫി തുടങ്ങിയവര്‍ പങ്കെടുത്തു. ജീറാന്‍ അസംബ്ലിക്കു കീഴില്‍ നിലമ്പൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ നാളെ ചുങ്കത്തറ വാഫി കോളജില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.