ഡോക്ടറുടെ വീട്ടിലെ മോഷണം: തുമ്പ് കിട്ടാതെ പൊലീസ്

പാലക്കാട്: നഗരമധ്യത്തിലെ ഡോക്ടറുടെ വീട്ടിലെ മോഷണം; തുമ്പാകുമെന്ന് കരുതിയ വിരലടയാളവും പൊലീസിനെ സഹായിച്ചില്ല, ആശയകുഴപ്പത്തിലായി അന്വേഷണസംഘം. കൂടുതൽ ആളുകളിൽനിന്ന് വിരലടയാളം ശേഖരിച്ച് വിദഗ്ധ പരിശോധനക്ക് അയക്കാനാണ് അന്വേഷണ സംഘത്തി‍​െൻറ പുതിയ തീരുമാനം. വീടുമായി അടുത്ത് ഇടപഴകുന്നവരുടെ വിരലടയാളമാണ് പുതിയതായി ശേഖരിച്ച് പരിശോധനക്ക് അയക്കുന്നത്. ആഭരണങ്ങൾ ചാർത്തിയ വിഗ്രഹത്തിൽനിന്ന് കണ്ടെത്തിയത് നാല് വിരലടയാളങ്ങളായിരുന്നു. എന്നാൽ, അവയൊന്നും പൊലീസ് പ്രാഥമികഘട്ടത്തിൽ സംശയിച്ചവരുടെ വിരലടയാളമായി ചേരുന്നില്ല. വിഗ്രഹത്തിൽ മോഷണശേഷം വെള്ളം ഒഴിച്ചതിനാൽ വിരലടയാളങ്ങൾ വ്യക്തമായി കാണാത്തതും അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ഡോക്ടറുടെ അടുത്ത ബന്ധുക്കൾ, സ്ഥിരമായി ഇവിടെ ജോലിക്കെത്തുന്നവർ എന്നിവരുടെ വിരലടയാളങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. സെപ്റ്റംബർ ഒമ്പതിന് രാത്രി 12നും 10ന് പുലർച്ച ആറിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. എന്നാൽ, അന്ന് വീട്ടിലുണ്ടായിരുന്ന രണ്ട് പേരുെടയും വിരലടയാളം വിഗ്രഹത്തിലേതുമായി ചേരുന്നില്ല. പുറത്തുനിന്ന് ആരെങ്കിലും വീട്ടിലേക്ക് അതിക്രമിച്ച് കയറിയതി‍​െൻറ ലക്ഷണങ്ങളും വീട്ടിൽ കാണുന്നില്ല. പരിശോധനക്ക് എത്തിയ പൊലീസ് നായ് വീട് വിട്ട് പുറത്തേക്ക് പോവാഞ്ഞതും അന്വേഷണത്തെ കുഴക്കുന്നുണ്ട്. വിഗ്രഹത്തിൽ ചാർത്തിയ പകുതി ആഭരണം മാത്രം നഷ്ടപ്പെട്ടതും വാതിലുകളൊന്നും കേടുപാടുകൾ സംഭവിക്കാതിരുന്നതുമാണ് പുറത്തുള്ളവരല്ല മോഷണം നടത്തിയത് എന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്താൻ കാരണം. പാലക്കാട് ഹെഡ് പോസ്റ്റോഫിസിന് സമീപെത്ത ഡോ. പി.ജി. േമനോ‍​െൻറ വീട്ടിലാണ് മോഷണം നടന്നത്. മോഷണത്തിൽ വീട്ടിലെ കൃഷ്ണവിഗ്രഹത്തിൽ ചാർത്തിയ 65 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.