ഗ്രാമപഞ്ചായത്ത് കേരളോത്സവം

മേലാറ്റൂർ: ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും. ചെമ്മാണിയോട് ജി.എൽ.പി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക. വ്യാഴാഴ്ച വോളിബാൾ, ശനിയാഴ്ച ഷട്ടിൽ ബാഡ്മിൻറൺ, ഞായറാഴ്ച അത്ലറ്റിക്സ്, ഫുട്ബാൾ മത്സരങ്ങൾ നടക്കും. 29ന് രാവിലെ ക്രിക്കറ്റ് മത്സരവും വൈകീട്ട് വടംവലിയും നടക്കും. 30-ന് കലാമത്സരങ്ങൾ അരങ്ങേറും. ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. കമലം നിർവഹിക്കും. ഇതിനോടനുബന്ധിച്ച് ദീപശിഖാ പ്രയാണവും ഉണ്ടാവും. കായിക മത്സരങ്ങൾക്കുള്ള അപേക്ഷ 21നും കലാമത്സരങ്ങൾക്കുള്ള അപേക്ഷ 23നും ലഭിക്കണം. ഫോൺ: 9645582202, 7025131639.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.