മങ്കട കരിമലയിൽ ഉരുൾപൊട്ടൽ ഭീതി

മങ്കട: കരിമലയിൽ വീടിനു സമീപം ഉരുൾപൊട്ടൽ ഭീതി. കനത്ത മഴയെ തുടർന്ന് പാലക്കതടം--വലമ്പൂർ റോഡിന് സമീപത്തെ ചക്കിങ്ങതൊടി അനീസി​െൻറ വീട്ടുപരിസരത്താണ് ഭൂമിക്ക് വിള്ളൽ കണ്ടത്. വിറകുപുരയുടെ തറയിൽ ഞായറാഴ്ച മുതൽ ചെറിയ വിള്ളൽ കണ്ടിരുന്നു. എന്നാൽ, തിങ്കളാഴ്ച രാവിലെയും വിറകുപുരയുടെ കോൺക്രീറ്റ് തറ കൂടുതൽ പൊട്ടിയതായും മണ്ണ് ഇറങ്ങിയതായും കണ്ടു. സിമൻറ് കട്ടയിൽ കെട്ടിയ ചുവരി​െൻറ ഏതാനും ഭാഗം പൊട്ടിവീണു. ഉച്ചയോടുകൂടി പറമ്പിലെ വ്യത്യസ്ത ഇടങ്ങളിലായി വിള്ളൽ പ്രത്യക്ഷപ്പെട്ടു. വിവരമറിഞ്ഞ് പെരിന്തൽമണ്ണ തഹസിൽദാരും അങ്ങാടിപ്പുറം വില്ലേജ് ഓഫിസറും സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകി. വിള്ളലുള്ള ഭാഗം മണ്ണുമാന്തി ഉപയോഗിച്ച് ചെത്തിയിറക്കാൻ തഹസിൽദാർ നിർദേശിച്ചു. വീട്ടുവളപ്പിലെ കിണറിൽ അസാധാരണയായി വെള്ളം ഉയർന്നിട്ടുണ്ട്. ഇതുവരെ ഇത്ര ഉയരത്തിൽ വെള്ളം ഉയർന്നിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. ചെങ്കുത്തായ കുന്നിൻ പ്രദേശമായ ഇവിടെ റോഡ് ഒരുഭാഗം വെട്ടി താഴ്ത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബലക്കുറവുള്ള മണ്ണുള്ള പ്രദേശമാണ് കരിമല. ശക്തമായ മഴയിൽ മലയുടെ മുകൾഭാഗത്തുനിന്നും ഒലിച്ചിറങ്ങുന്ന വെള്ളം താങ്ങാനാകാത്ത സ്ഥിതിയാണ്. ആളുകളോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ജിയോളജി വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും. 1 ഉരുൾപൊട്ടൽ ഭീതിയുള്ള കരിമലയിൽ ഭൂമി വിണ്ടുകീറിയ നിലയിൽ 2 തകർന്ന വിറകുപുര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.