എടക്കര: കാരപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അഞ്ചേക്കറോളം സ്ഥലത്ത് കരനെല്‍കൃഷിയുടെ വിളവെടുപ്പുത്സവം നടന്നു. മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ ഗഫൂര്‍ കല്ലറ, സഹോദരന്‍ മുജീബ് എന്നിവര്‍ നടത്തിയ കൃഷിയിലാണ് നൂറുമേനി വിളവ് നടന്നത്. മൂത്തേടം ഗ്രാമപഞ്ചായത്തില്‍ മൊത്തം 3.8 ഹെക്ടര്‍ ഭൂമിയില്‍ കരനെല്‍കൃഷി ചെയ്ത് വരുന്നുണ്ട്. ചോക്കാട് കൃഷിഭവനില്‍നിന്ന് വാങ്ങിയ അത്യുല്‍പാദന ശേഷിയുള്ള ജ്യോതി നെല്‍വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. മുമ്പ് റബര്‍ കൃഷിയായിരുന്നു ഇവിടെ നടത്തിയിരുന്നത്. ഗ്രാമപഞ്ചായത്ത്തല വിളവെടുപ്പ് ഉദ്ഘാടനം രാവിലെ വൈസ് പ്രസിഡൻറ് എ.ടി. റെജി നിര്‍വഹിച്ചു. കല്ലറ അഹമ്മദ് കുട്ടി സംബന്ധിച്ചു. ചിത്രവിവരണം: കാരപ്പുറത്ത് നടത്തിയ മൂത്തേടം പഞ്ചായത്ത്തല കരനെല്‍കൃഷി വിളവെടുപ്പ് വൈസ് പ്രസിഡൻറ് എ.ടി. റെജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.