ഗേള്‍സ് സ്‌കൂളിലെ മലിനജല പ്രശ്‌നം: അടിയന്തര പരിഹാരം കാണുമെന്ന് എം.എൽ.എ

വണ്ടൂര്‍: കനത്ത മഴയില്‍ ഓഫിസ് മുറിയിലും ക്ലാസ്മുറികളിലും മലിനജലം കയറിയ ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ എ.പി. അനില്‍കുമാർ എം.എല്‍.എയുടെ നേതൃത്വത്തിൽ സന്ദര്‍ശനം നടത്തി. സ്‌കൂള്‍ മൈതാനം ഇപ്പോഴും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. സംഭവം കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. വിദ്യാര്‍ഥികളുടെ പഠനത്തേയും ആരോഗ്യത്തേയും സാരമായി ബാധിക്കുന്ന വിഷയമായതിനാല്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. സൗന്ദര്യവത്കരണത്തി​െൻറ ഭാഗമായി നാലുവരിപ്പാതയാക്കിയ മഞ്ചേരി റോഡില്‍ ഓവുചാൽ നിര്‍മിക്കാത്തതാണ് പ്രശ്‌നം രൂക്ഷമാവാന്‍ കാരണമെന്ന് രക്ഷിതാക്കള്‍ പറയുന്നു. മഴക്കാലത്തിനുമുമ്പ് തന്നെ ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് മുന്നറിയിപ്പ് നൽയിരുന്നുവെങ്കിലും പൊതുമരാമത്ത് അധികൃതർ മുഖവിലക്കെടുത്തില്ലെന്നും ആക്ഷേപമുണ്ട്. ഓവുചാല്‍ നിര്‍മാണം മഴ പോകുന്നതോടെ ആരംഭിക്കുമെന്നും നിലവില്‍ വെള്ളം ഓഴുകിപ്പോകുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി പ്രശ്‌നം പരിഹരിക്കുമെന്നും എം.എൽ.എ പറഞ്ഞു. ജില്ല പഞ്ചായത്തംഗം ആലിപ്പറ്റ ജമീല, പഞ്ചായത്ത് പ്രസിഡൻറ് റോഷനിബാബു, വൈസ് പ്രസിഡൻറ് എം.കെ. നാസര്‍, എലബ്ര മുരളി, കെ. പ്രഭാകരന്‍, ഇ.കെ. ഹബീബുല്ല, പ്രിന്‍സിപ്പല്‍ എസ്. സുധ, എം. സുബൈര്‍, പ്രഥമാധ്യാപിക ഗൗരി എന്നിവരും സംഘത്തിലുണ്ടായിരുന്നു. wdr ചിത്രം School mla
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.