jeddah 1വാണിയമ്പലം സ്വദേശിയെ ജിദ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തി

ജിദ്ദ: മലപ്പുറം വാണിയമ്പലം സ്വദേശിയെ ജിദ്ദയിലെ താമസ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൂർ ശാന്തി നഗർ മാനുറായിൽ ഹംസയുടെയും ആമിനയുടെയും മകൻ അബ്ദുൽ ഗഫൂർ (45) ആണ് മരിച്ചത്. ഏഴ് ദിവസം മുമ്പാണ് താമസിക്കുന്ന മുറിയിൽ മരിച്ചത് എന്നാണ് നിഗമനം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികൾ കെട്ടിട ഉടമയെ അറിയിക്കുകയായിരുന്നു. വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ജിദ്ദയിലെ ഹയ്യ സാമിറിലായിരുന്നു താമസം. ഹൗസ് ഡ്രൈവറായി ഏഴ് വർഷം മുമ്പ് സൗദിയിലെത്തിയ അബ്ദുൽ ഗഫൂർ ഒരിക്കൽ പോലും നാട്ടിൽ പോയിട്ടില്ലെന്ന് നാട്ടുകാരനായ സലീം പറഞ്ഞു. ഭാര്യ: സാജിത. മകൾ: നീമ. മൃതദേഹം മോർച്ചറിയിലാണുള്ളത്. photo ftpjedda death abdul gafoor
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.