മഴയിൽ മുങ്ങി പാലക്കാട്

പാലക്കാട്: മൂന്നുദിവസമായി തകർത്തു പെയ്യുന്ന കനത്ത മഴയിൽ മുങ്ങി ജില്ല. ഞായറാഴ്ച 88.2 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ഞായറാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശമാണ് മണ്ണാർക്കാട്. 235 മില്ലി മീറ്റർ മഴയാണ് മണ്ണാർക്കാട് ലഭിച്ചത്. തൃത്താലയിൽ 95.4, പട്ടാമ്പിയിൽ 89.7, പാലക്കാട് 88.2, ഒറ്റപ്പാലം 85.2 മില്ലിമീറ്റർ മഴപെയ്തു. എന്നാൽ, കിഴക്കൻ മേഖലയിൽ മഴക്ക് ശക്തി കുറവാണ്. ആലത്തൂർ 51.8, ചിറ്റൂർ 29.6, കൊല്ലങ്കോട് 27.2 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. മഴ കനത്തത് ഡാമുകൾ നിറയാൻ കാരണമായെങ്കിലും കൊയ്ത്തിന് പാകമായ നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങിയത് കർഷകർക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മഴപെയ്തിട്ടും നിറയാതെ മലമ്പുഴ ഡാം പാലക്കാട്: കനത്ത മഴ പെയ്തിട്ടും വെള്ളമാകാതെ മലമ്പുഴ ഡാം. മൂന്ന് ദിവസമായി കനത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും സംഭരണ ശേഷിയുടെ 47 ശതമാനം മാത്രമാണ് ഡാമിലെ ജലനിരപ്പ്. ഞായറാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് സമുദ്രനിരപ്പിൽനിന്ന് 109.03 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. 115.06 മീറ്ററാണ് ഡാമി‍​െൻറ സംഭരണ ശേഷി. ലഭിക്കുന്ന മഴക്കനുസരിച്ച് ഡാമിൽ വെള്ളം എത്തുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഭാരതപ്പുഴയിലും മഴ ലഭ്യതക്കനുസരിച്ച് ജലനിരപ്പുയർന്നിട്ടില്ല. ഭാരതപ്പുഴയുടെ ഉത്ഭവ പ്രദേശത്ത് ഒന്നാംപുഴയിൽ തമിഴ്നാട് ചെക്ക്ഡാം നിർമിച്ച് വെള്ളം കടത്തുന്നുവെന്ന പരാതിയുയർന്നിരുന്നു. ((ബോക്സ്))
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.