മേഖല ജാഥക്ക് സ്വീകരണം

ഒറ്റപ്പാലം: മോദി സർക്കാർ ഭരണം നടത്തുന്നത് കുത്തകൾക്ക് വേണ്ടിയാണെന്നും കർഷകർക്ക് നൽകിയ വാഗ്ദാനം പോലും ഓർമയില്ലാത്ത അവസ്ഥയിലാണ് കേന്ദ്രമെന്നും കെ. കൃഷ്ണൻ കുട്ടി എം.എൽ.എ. കേന്ദ്രസർക്കാറി​െൻറ കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത കർഷക സമരസമിതി നടത്തുന്ന മേഖല ജാഥക്ക് ഒറ്റപ്പാലത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥ കാപ്റ്റൻ കൂടിയായ അദ്ദേഹം. സെപ്റ്റംബർ 25ന് നടത്തുന്ന കേന്ദ്രസർക്കാർ ഓഫിസ് മാർച്ചിന് മുന്നോടിയായാണ് മേഖല ജാഥകൾ നടത്തുന്നത്. വിവിധ കർഷക സംഘടന സമരസമിതി നേതാക്കൾ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.