മഴയാഘോഷം; കർഷകർക്ക് ദുരിതം

ഷൊർണൂർ: ഏറെ വർഷങ്ങൾക്ക് ശേഷം തോടും പാടവും ഒന്നായി വെള്ളം പരന്നൊഴുകുന്നത് ഗ്രാമവാസികളും പ്രത്യേകിച്ച് കർഷകരും മനം കുളിർക്കെ കണ്ടു. മുൻ കാലങ്ങളിൽ ഇടവപ്പാതി മുതൽ തുലാവർഷം വരെയുള്ള കാലയളവിൽ ശരാശരി പത്ത് ദിവസമെങ്കിലും തോടും പാടവും മൂടി വെള്ളം പരന്നൊഴുകുമായിരുന്നു. എന്നാൽ, ഏറെക്കാലമായി ഇത്തരത്തിൽ പാടം മൂടി വെള്ളം പരന്നൊഴുകിയിട്ട്. ഈ വർഷം ഇടവപ്പാതിയിൽ പോലും വേണ്ടത്ര മഴ ലഭിച്ചില്ല. അതിനാൽ ഏറ്റ് മീൻപിടിത്തവും ഇത്തവണ നാമമാത്രമായിരുന്നു. ഏറെ പരിശ്രമിച്ച് ചിറകെട്ടി മീൻപിടിക്കാൻ കാത്തിരുന്നവർക്ക് നിരാശരാകേണ്ടി വന്നു. മഴ ശരിക്ക് പെയ്യാത്തതിനാൽ വിവിധ കൃഷികളെയും അത് ബാധിച്ചു. പ്രതീക്ഷിക്കാതെയുള്ള ഇപ്പോഴത്തെ മഴ വെള്ളം ലഭിക്കുന്നതിന് ഏറെ ഗുണം ചെയ്യുമെങ്കിലും പല കൃഷിക്കാരെയും ദോഷകരമായി ബാധിച്ചിട്ടുമുണ്ട്‌. കരിങ്കറ കൃഷിയായി അടുത്ത ദിവസങ്ങളിൽ ഞാറ് നട്ടവർക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. പാടത്ത് പച്ചക്കറി കൃഷി നടത്തി വരുന്നവരെയും ഇത് വല്ലാതെ വലക്കും. കണയംപാടത്ത് മഴവെള്ളം പരന്നൊഴുകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.