അധ്യാപകരെ വട്ടം കറക്കി കമ്പ്യൂട്ടര്‍ പരിശീലനം

കമ്പ്യൂട്ടര്‍ പരിശീലനം അധ്യാപകരെ വട്ടം കറക്കുന്നെന്നാക്ഷേപം കാളികാവ്: ഐ.ടി പരിശീലനത്തി​െൻറ പേരില്‍ അധ്യാപകരെ വട്ടം കറക്കുന്നതായി ആക്ഷേപം. 2013 നവംബറിലെ ഉത്തരവ് പ്രകാരമാണ് അധ്യാപകരുടെ പ്രബേഷന്‍ ഡിക്ലയര്‍ ചെയ്യണമെങ്കില്‍ 45 മണിക്കൂര്‍ കമ്പ്യൂട്ടര്‍ അടിസ്ഥാന പരിശീലനം പൂര്‍ത്തീകരിക്കണമെന്ന വ്യവസ്ഥ വന്നത്. എന്നാല്‍, പരിശീലനത്തിന് അവസരമൊരുക്കാതെ പല അധ്യാപകരുടെയും ശമ്പളം തിരിച്ചടക്കാനുള്ള നിർദേശം വിദ്യാഭ്യാസ ഓഫിസുകളില്‍നിന്ന് സ്‌കൂളുകളിൽ എത്തിക്കഴിഞ്ഞു. തുടക്കത്തില്‍ അക്ഷയ സ​െൻററുകള്‍ പോലുള്ള ഗവ. അംഗീകൃത കേന്ദ്രങ്ങളില്‍നിന്ന് കോഴ്സ് പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതിയായിരുന്നു. ഇപ്പോള്‍ ഐ.ടി അറ്റ് സ്‌കൂള്‍ മുഖേന നല്‍കുന്ന പരിശീലനംതന്നെ നേടണമെന്നാണ വ്യവസ്ഥ. നിരവധി തവണ പരിശീലനം ആവശ്യമുള്ളവരുടെ പട്ടിക സ്‌കൂളുകളില്‍നിന്ന് നല്‍കിയിട്ടും പരിശീലനം നല്‍കാന്‍ ഐ.ടി അറ്റ് സ്‌കൂള്‍ അധികൃതര്‍ തയാറാവാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. സംസ്ഥാനത്തെ ഹൈസ്കൂള്‍, യു.പി, എല്‍.പി അധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നവരും ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നവരുമായ വൈദഗ്ധ്യം തെളിയിച്ച ജില്ല ഡി.ആര്‍.ജി പരിശീലകര്‍ പോലും ഈ പരിശീലനം നേടണമെന്നാണ് അധികൃതര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.