m3333

നാടുകാണി ചുരത്തിൽ ഒമ്പതിടങ്ങളിൽ മണ്ണിടിച്ചിൽ നിലമ്പൂർ: നാടുകാണി ചുരത്തിൽ ഞായറാഴ്ചയും പല ഭാഗങ്ങളിലായി മണ്ണിടിഞ്ഞു. വ‍്യൂപോയൻറ് മുതൽ അതിർത്തി വരെയുള്ള ഭാഗങ്ങളിൽ ഒമ്പത് ഇടങ്ങളിലായാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിൽ മൂലമുണ്ടായ തടസ്സം ശനിയാഴ്ച രാത്രി പത്തിന് മുമ്പ് നിലമ്പൂരിൽനിന്നെത്തിയ ഫയർഫോഴ്സും വഴിക്കടവ് പൊലീസും നാട്ടുകാരും ചേർന്ന് രാത്രിയോടെതന്നെ നീക്കിയെങ്കിലും ശനിയാഴ്ച പുലർച്ചയും മണ്ണിടിച്ചിലുണ്ടായി. ഭാഗികമായുണ്ടായ തടസ്സം നാടുകാണി--പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ കൺസ്ട്രക്ഷൻ കമ്പനി നീക്കം ചെയ്തു. മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളിൽ ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടന്നുപോവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.