ഫ്രറ്റേണിറ്റി ജില്ല പ്രഖ്യാപനം: സ്വാഗതസംഘമായി

--------------------------------------മലപ്പുറം: സെപ്‌റ്റംബർ 23ന് മലപ്പുറത്ത് നടക്കുന്ന ഫ്രറ്റേണിറ്റി ജില്ല പ്രഖ്യാപന സമ്മേളന വിജയത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എം.ഐ. റഷീദ് ചെയർമാനും കൃഷ്‌ണൻ കുനിയിൽ വൈസ് ചെയർമാനും ശാക്കിർ ചങ്ങരംകുളം ജനറൽ കൺവീനറുമാണ്. മേഖല കൺവെൻഷനുകൾക്ക് തുടക്കം മലപ്പുറം: സംഘ്പരിവാറിനെ ജനാധിപത്യ മാർഗങ്ങളിലൂടെ പ്രതിരോധിക്കുമെന്നും അതിനായി യുവതക്ക് വിദ്യാഭ്യാസം നൽകുമെന്നും സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ് പ്രസ്താവിച്ചു. സോളിഡാരിറ്റി നയപ്രഖ്യാപന കൺവെൻഷനുകളുടെ ജില്ലതല ഉദ്ഘാടനം കൊണ്ടോട്ടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റിപ്പുറത്തും കൊണ്ടോട്ടിയിലും നടന്ന കൺവെൻഷനുകളിൽ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ. വി.എം. സാഫിർ നയപ്രഖ്യാപന പ്രഭാഷണം നിർവഹിച്ചു. ജില്ല പ്രസിഡൻറ് സമീർ കാളികാവ്, അനസ് വളാഞ്ചേരി, ജലീൽ കോഡൂർ, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് എം.സി. നസീർ, സി.എച്ച്. ബഷീർ, സഫീദ് പാലപ്പെട്ടി, റോഷിഖ് എളമരം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.