പാണ്ടിക്കാട് വളരാട് പാലം വെള്ളത്തിൽ; ഗതാഗതം തടസ്സപ്പെട്ടു

പാണ്ടിക്കാട്: ശക്തമായ മഴയിൽ ഒലിപ്പുഴ കരകവിഞ്ഞൊഴുകി വളരാട് തൊണ്ണംകടവ് പാലം വെള്ളത്തിനടിയിലാ‍യി. ഞായറാഴ്ച ഉച്ചയോടെയാണ് ഒലിപ്പുഴക്ക് കുറുകെ വളരാടിനെയും എടയാറ്റൂരിനെയും ബന്ധിപ്പിക്കുന്ന തൊണ്ണംകടവ് പാലത്തിനു മുകളിലൂടെ പുഴ ഒഴുകാൻ തുടങ്ങിയത്. വൈകീട്ട് അഞ്ചോടെ പാലം പൂർണമായും വെള്ളം നിറഞ്ഞ് പാണ്ടിക്കാട്,- വളരാട്,- എടയാറ്റൂർ വഴി മേലാറ്റൂരിലേക്കുള്ള ഗതാഗതം നിലച്ചു. ഒലിപ്പുഴ കരകവിഞ്ഞ് പുഴക്ക് സമീപത്തെ കൃഷിയിടങ്ങളിലേക്കും വെള്ളം കയറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.