വേറിട്ട കാഴ്ച്ചയായി കോഫി പൗഡർ പെയിൻറിങ്​ പ്രദര്‍ശനം

കല്‍പകഞ്ചേരി: കോഫി പൗഡർ ചിത്രരചന രംഗത്ത് ശ്രദ്ധേയനായ സതീഷ് കാവിലകത്തി​െൻറ ചിത്രപ്രദർശനം വേറിട്ട കാഴ്ച്ചയായി. വൈലത്തൂർ അത്താണിക്കൽ ചിലവിൽ എ.എം.എൽ.പി സ്കൂളിൽ പ്രവാസി ചിത്രകാരന്‍ സതീഷ് കാവിലകത്തി​െൻറ മുപ്പതോളം പെയിൻറിങ്ങുകളുടെ പ്രദർശനമാണ് നടന്നത്. ഇതിനകം ദുബൈ, അബൂദബി എന്നിവിടങ്ങളിൽ വിവിധ ചിത്രകാരന്മാരുടെ സംഘടനയായ 'എക്സോട്ടിക് ഡ്രീംസി​െൻറ' നേതൃത്വത്തിൽ നടത്തിയ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ഗായകന്‍ ഡോക്ടർ കെ.ജെ. യേശുദാസ്, വ്യവസായി എം.എ. യൂസഫലി, യു.എ.ഇ ഭരണാധികാരികൾ എന്നിവരുടെയും ചിത്രങ്ങൾ വരച്ചു. വൈലത്തൂർ അത്താണിക്കൽ സ്വദേശിയായ ഇദ്ദേഹം കാവിലകത്ത് ഭാസ്കര​െൻറയും ദേവകിയുടെയും മകനാണ്. ആദ്യ ചിത്രപ്രദർശനമാണ് അറിവി​െൻറ ആദ്യക്ഷരം കുറിച്ച അത്താണിക്കൽ ചിലവിൽ സ്കൂളിൽ നടന്നത്. പ്രദർശനം വി. അബ്ദുറഹ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈർ എളയോടത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സീനത്ത് തേറമ്പത്ത്, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ കെ.പി. റംല, പി. ജാബിര്‍, കെ.പി. സൈനുദ്ദീന്‍, സി.എന്‍. മുജീബ് റഹിമാന്‍, ടി.പി. ശംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. photo: tir mw1 സതീഷ് കാവിലകത്തി​െൻറ കോഫി പൗഡര്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം നിർവഹിച്ച ശേഷം വി. അബ്്ദുറഹിമാന്‍ എം.എല്‍.എ പ്രദര്‍ശനം കാണുന്നു photo: tir mw2 ചിത്രകാരന്‍ സതീഷ് കാവിലകത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.