പറമ്പിക്കുളം^ആളിയാർ: തമിഴ്നാട് വീണ്ടും കരാർ ലംഘിച്ചു

പറമ്പിക്കുളം-ആളിയാർ: തമിഴ്നാട് വീണ്ടും കരാർ ലംഘിച്ചു പറമ്പിക്കുളം-ആളിയാർ: തമിഴ്നാട് വീണ്ടും കരാർ ലംഘിച്ചു പാലക്കാട്: പറമ്പിക്കുളം-ആളിയാർ കരാർ തമിഴ്നാട് വീണ്ടും ലംഘിച്ചു. കരാർ പ്രകാരം സെപ്റ്റംബർ 15ന് ശേഷം സെക്കൻഡിൽ 540 ഘനയടി വെള്ളം ചിറ്റൂർ പുഴയിലേക്ക് വിട്ട് തരണമെന്ന വ്യവസ്ഥയാണ് ലംഘിച്ചത്. സംഭവത്തിൽ കേരളത്തി‍​െൻറ പ്രതിഷേധം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സെക്കൻഡിൽ 300 ഘനയടി വെള്ളം മാത്രമേ വിട്ടുതരാൻ കഴിയുള്ളൂ എന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്. ഈ വർഷം രണ്ടാം തവണയാണ് തമിഴ്നാട് കരാർ വ്യവസ്ഥ ലംഘിക്കുന്നത്. സെപ്റ്റംബർ ഒന്നുമുതൽ 15 വരെ സെക്കൻഡിൽ 400 ഘനയടി വെള്ളം തരണമെന്ന വ്യവസ്ഥയാണ് ആദ്യം ലംഘിച്ചത്. ആദ്യഘട്ടത്തിൽ സെക്കൻഡിൽ 150 ഘനയടി വെള്ളം മാത്രം വിട്ടുതരാനാണ് അന്ന് തമിഴ്നാട് തയാറായത്. ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടത്തിയതി‍​െൻറ ഭാഗമായി സെക്കൻഡിൽ 250 ഘനയടി വെള്ളം തരാൻ തമിഴ്നാട് സമ്മതിച്ചെങ്കിലും മുഴുവൻ തരാൻ അന്നും തയാറായില്ല. കരാർ പ്രകാരമുള്ള വെള്ളം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ കൃഷി അവതാളത്തിലാകും. ആളിയാർ ഡാം സ്ഥിതി ചെയ്യുന്നിടത്ത് മഴ കുറഞ്ഞു എന്ന് പറഞ്ഞാണ് കരാർപ്രകാരമുള്ള വെള്ളം തരുന്നതിൽ തമിഴ്നാട് വിമുഖത കാണിക്കുന്നത്. ഇത്തവണ ഡാമി‍​െൻറ വൃഷ്ടിപ്രദേശത്ത് 50 ശതമാനത്തോളം മഴ കുറഞ്ഞു എന്നാണ് തമിഴ്നാടി‍​െൻറ വാദം. വെള്ളം ലഭിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുെമന്ന് കർഷകർ ആദ്യ കരാർ ലംഘന സമയത്ത് തന്നെ പറഞ്ഞിരുന്നു. നെൽപാടം വിളവെടുക്കാൻ പാകമായി നിൽക്കുന്ന ഈ സമയത്ത് ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കിൽ തങ്ങളുടെ കൃഷി മുഴുവൻ ഇല്ലാതാകും. കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾ ആവശ്യത്തിന് വെള്ളം ലഭിക്കാതെ തങ്ങളുടെ കൃഷി നശിച്ച് പോവുകയാണ്. ഇനിയും ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കിൽ കൃഷി നിർത്തുമെന്നാണ് കർഷകരുടെ നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.