കർഷക സമിതി മധ്യമേഖല ജാഥക്ക് സ്വീകരണം

വള്ളിക്കുന്ന്: സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിലുള്ള മധ്യമേഖല ജാഥക്ക് അത്താണിക്കലിൽ സ്വീകരണം നൽകി. 25ന് രാജ്ഭവനിലേക്കും ജില്ല കേന്ദ്രങ്ങളിലേക്കും നടക്കുന്ന കർഷക മാർച്ചി​െൻറ പ്രചരണാർഥമാണ് ജാഥ സംഘടിപ്പിച്ചത്. കാർഷിക കടം എഴുതി തള്ളുക, കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില നൽകുക, സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കുക, റബറിന് 200 രൂപ താങ്ങുവില നിശ്ചയിച്ച് സംഭരിക്കുക, വെട്ടിക്കുറച്ച അരി വിഹിതം പുനഃസ്ഥാപിക്കുക, കന്നുകാലി വിൽപന നിയന്ത്രണ ഉത്തരവ് പിൻവലിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. അത്താണിക്കലിൽ നൽകിയ സ്വീകരണ യോഗത്തിൽ എം. വിജയൻ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ. കൃഷ്ണൻകുട്ടി എം.എൽ.എ, പി. വില്യംസ് എന്നിവർ സംസാരിച്ചു. ടി.വി. രാജൻ സ്വാഗതവും ടി. പ്രഭാകരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.