റോഹിങ്ക്യൻ വിവേചനം: പി.ഡി.പി ഉപവാസം 18ന്

പട്ടാമ്പി: റോഹിങ്ക്യൻ അഭയാർഥികളെ ആട്ടിയോടിക്കുന്ന കേന്ദ്ര നയം തിരുത്തുക, അഭയാർഥികളോടുള്ള മതപരമായ വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി 18ന് കോഴിക്കോട് നടക്കുന്ന ഉപവാസം വിജയിപ്പിക്കാൻ പി.ഡി.പി ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് ചെയർമാൻ തോമസ് മാഞ്ഞൂരാൻ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഷംസുദ്ദീൻ തൃത്താല അധ്യക്ഷത വഹിച്ചു. സിയാവുദ്ദീൻ, മൊയ്തീൻ, ചന്ദ്രൻ, ബഷീർ പട്ടാമ്പി, അബ്ദുറഹ്മാൻ, മൻസൂർ അലി, എം.എസ്.എഫ് ഹാജി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ശാഹുൽ ഹമീദ് സ്വാഗതവും എ.വി. മുഹമ്മദലി നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ ഐക്യദാർഢ്യം പട്ടാമ്പി: റോഹിങ്ക്യൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിദ്യാർഥികൾ. മൗണ്ട് ഹിറ ഇ൦ഗ്ലീഷ് സ്‌കൂളിലെ കുട്ടികളാണ് മലർവാടി ക്ലബി‍​െൻറ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനവും ഒപ്പുശേഖരണവും നടത്തിയത്. ട്രസ്റ്റ് സെക്രട്ടറി അബ്ദുൽ ഗനി ഉദ്‌ഘാടനം ചെയ്തു. സുഹാന ഷെറിൻ അധ്യക്ഷത വഹിച്ചു. സിയാദ്, സെയ്ഫുൽ ഹഖ്, സുമയ്യ എന്നിവർ നേതൃത്വം നൽകി. റോഹിങ്ക്യൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൗണ്ട് ഹിറ ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന ചിത്രപ്രദർശനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.