കെൻറ്കോൺ ഇ.എൻ.ടി സമ്മേളനം തുടങ്ങി

ക​െൻറ്കോൺ ഇ.എൻ.ടി സമ്മേളനം തുടങ്ങി കോഴിക്കോട്: സംസ്ഥാനത്തെ ഇ.എൻ.ടി വിദഗ്ധരുടെ പതിനാറാമത് വാർഷിക സമ്മേളനം ക​െൻറ്കോൺ –17ന് തുടക്കമായി. ശസ്ത്രക്രിയകളുടെ തത്സമയ പ്രദർശനമാണ് ആദ്യദിനം നടന്നത്. രാജ്യത്തെ പ്രമുഖ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയകളാണ് പ്രതിനിധികൾ തത്സമയം കണ്ടു മനസ്സിലാക്കിയത്. തിരഞ്ഞെടുത്ത 10 പേർക്കായിരുന്നു സൗജന്യ ശസ്ത്രക്രിയ. മലാപ്പറമ്പിലെ അസൻറ് ഇ.എൻ.ടി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയകളാണ് സമ്മേളനം നടക്കുന്ന ഹോട്ടൽ താജ് ഗേറ്റ് വേയിലെ ഹാളിൽ പ്രദർശിപ്പിച്ചത്. ഇ.എൻ.ടി വിദഗ്ധരായ ഡോ. സതീഷ് ജെയിൻ, ഡോ. വി. ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകിയ ശസ്ത്രക്രിയകൾ വിജയകരമായിരുന്നെന്ന് അസൻറ് ആശുപത്രിയിലെ സീനിയർ ഇ.എൻ.ടി കൺസൾട്ടൻറ് ഡോ. പി.കെ. ഷറഫുദ്ദീൻ, സംഘാടകസമിതി സെക്രട്ടറി ഡോ. ഒ.എസ്. രാജേന്ദ്രൻ എന്നിവർ അറിയിച്ചു. ശനിയാഴ്ച രാവിലെ 10.30ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.ഒ.ഐ കേരള ബ്രാഞ്ചി​െൻറ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.