വണ്ടൂർ പഞ്ചായത്ത്​ കേരളോത്സവം 23 മുതൽ

വണ്ടൂർ: പഞ്ചായത്തുതല കേരളോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഗ്രാമപഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ഒമ്പത് ദിവസങ്ങളിലായി പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടണം. സെപ്റ്റംബർ 23ന് വൈകീട്ട് മൂന്നിന് മണലിമ്മൽപാടം ബസ്സ്റ്റാൻഡിൽ നടക്കുന്ന വടംവലിയോടെയാണ് മത്സരങ്ങൾക്ക് തുടക്കമാവുക. ഷട്ടിൽ, ക്രിക്കറ്റ്, ഫുട്ബാൾ, നീന്തൽ, അത്‌ലറ്റിക്‌സ്, കബഡി, വോളിബാൾ, ബാസ്‌കറ്റ്ബാൾ, പഞ്ചഗുസ്തി, ചെസ്, ആർച്ചറി, കളരിപ്പയറ്റ്, കലാമത്സരങ്ങൾ, കാർഷിക കായിക മത്സരങ്ങൾ, മെഹന്തി ഫെസ്റ്റ്, ക്വിസ് തുടങ്ങിയവ നടക്കും. ഒക്ടോബർ ഒന്നിന് വൈകീട്ട് ആറിന് ടൗൺ സ്‌ക്വയറിൽ സമാപന സമ്മേളനം നടക്കുമെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. നാസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.