ബധിരർക്കായി അഖില കേരള ക്വിസ്​ മത്സരം

ബധിരർക്കായി അഖില കേരള ക്വിസ് മത്സരം കോഴിക്കോട്: മലബാർ ബധിര അസോസിയേഷൻ 38ാമത് അന്താരാഷ്ട്ര ബധിരദിനാചരണത്തോട് അനുബന്ധിച്ച് കേരളത്തിലെ സ്പെഷൽ സ്കൂളുകളിൽ പഠിക്കുന്ന ബധിര വിദ്യാർഥികളെ ഉൾപ്പെടുത്തി 'അഖില കേരള ബധിര ക്വിസ്' മത്സരം സംഘടിപ്പിക്കുന്നു. 'പൊതുവിജ്ഞാനം –ഇന്ത്യ' എന്ന വിഷയത്തിലുള്ള ക്വിസിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗത്തിലാണ് മത്സരം. സെപ്റ്റംബർ 24ന് രാവിലെ 11 മുതൽ കോഴിക്കോട് ന്യൂ നളന്ദ ഒാഡിറ്റോറിയത്തിലായിരിക്കും മത്സരം. രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപയുടെ കാഷ്പ്രൈസും റോളിങ് േട്രാഫിയും നൽകും. പെങ്കടുക്കാൻ താൽപര്യമുള്ളവർ 60 ഡി.ബിക്ക് മുകളിൽ കേൾവിക്കുറവുണ്ട് എന്നു തെളിയിക്കുന്ന ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം, കൺവീനർ, പ്രോഗ്രാം കമ്മിറ്റി, മലബാർ ബധിര അസോസിയേഷൻ, നിയർ ൈവ.എം.സി.എ കണ്ണൂർ റോഡ്, കോഴിക്കോട് –1 എന്ന വിലാസത്തിൽ സെപ്റ്റംബർ 20ന് വൈകുന്നേരം അഞ്ചിനകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് എം. അബ്ദുൽ ഗഫൂർ 9745920225, എ.കെ. സൈനബ 9567503242 എന്നിവരെ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.