കനോലി പ്ലോട്ടില്‍ ഇന്ന് മുതല്‍ സന്ദര്‍ശനാനുമതി

നിലമ്പൂര്‍: ടിക്കറ്റ് കൗണ്ടർ മരം വീണ് തകര്‍ന്നതിനെ തുടര്‍ന്ന് അടച്ചിട്ട ഇക്കോ ടൂറിസം കേന്ദ്രമായ കനോലി പ്ലോട്ട് ശനിയാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കും. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും സമീപത്തെ മരുത് മരം മുറിഞ്ഞുവീണാണ് ടിക്കറ്റ് കൗണ്ടര്‍ തകര്‍ന്നത്. തുടര്‍ന്ന് പ്രവേശനം നിരോധിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തി കൗണ്ടര്‍ പ്രവര്‍ത്തന സജ്ജമാക്കിയതോടെയാണ് വീണ്ടും പ്രവേശനാനുമതി നല്‍കിയത്. കെ.എസ്.ആർ.ടി.സി ഇൻറര്‍‌ സ്റ്റേറ്റ് ബസ് ടെര്‍മിനലി​െൻറ സംരക്ഷണ ഭിത്തി തകർന്നു നിലമ്പൂര്‍: കെ.എസ്.ആര്‍.ടി.സി ഇൻറര്‍‌ സ്റ്റേറ്റ് ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സി​െൻറ സംരക്ഷണ ഭിത്തി തകര്‍ന്നു. ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് മുകള്‍ഭാഗത്ത് വെള്ളം കെട്ടി നിന്നതാണ് തകർച്ചക്കിടയാക്കിയത്. ഗാരേജിനോട് ചേര്‍ന്ന ഭാഗത്തെ മതിലാണ് തകര്‍ന്നത്. നിർമാണത്തിലെ അപാകതയാണ് തകർച്ചക്കിടയാക്കിയതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. കോണ്‍ക്രീറ്റ് നിര്‍മിത ഭിത്തി കെട്ടിടത്തി​െൻറ തൂണില്‍ തങ്ങിനില്‍ക്കുന്നതിനാല്‍ ഇത് കെട്ടിടത്തിന് ഭീഷണിയാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അവശിഷ്ടങ്ങൾ മാറ്റാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. കാരുണ്യ ഫാര്‍മസിയില്‍ മരുന്ന് വിതരണം പുനരാരംഭിക്കാൻ നടപടി നിലമ്പൂര്‍: ജില്ല ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിയില്‍ മരുന്ന് വിതരണം പുനരാരംഭിക്കാൻ നടപടിയായി. സൂപ്രണ്ട് ചെക്കില്‍ ഒപ്പിടാത്തതിനാൽ ജൂണ്‍ മാസത്തെ കുടിശ്ശികയായ 18 ലക്ഷം രൂപ നല്‍കാന്‍ കഴിയാത്തതിനാലാണ് മരുന്ന് വിതരണം നിലച്ചിരുന്നത്. കഴിഞ്ഞദിവസം ചെക്കില്‍ സൂപ്രണ്ട് ഒപ്പിട്ട് നല്‍കിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. ആശുപത്രിയിലെത്തുന്ന നിര്‍ധന രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ഫാര്‍മസിയില്‍ മരുന്നില്ലാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. അത്യാവശ്യ മരുന്നുകള്‍പോലും ഫാര്‍മസിയില്‍നിന്ന് ലഭിച്ചിരുന്നില്ല. അതിനിടെ, എച്ച്.എം.സി വഴി നല്‍കി വന്നിരുന്ന മരുന്ന് വിതരണം അട്ടിമറിച്ച് കാരുണ്യ ഫാര്‍മസി കേരള മെഡിക്കല്‍ സര്‍വിസസ്‌ േകാർപറേഷന്‍ ലിമിറ്റഡിന് (കെ.എം.എസ്.സി.എല്‍) കൈമാറാനുള്ള നീക്കവും നടന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിൽ കാരുണ്യ ഫാര്‍മസി എച്ച്.എം.സിക്ക് കീഴില്‍തന്നെ നിലനിര്‍ത്താനും ഫാര്‍മസിയില്‍ ഉടന്‍ മരുന്ന് ലഭ്യമാക്കാനും തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് സൂപ്രണ്ട് ചെക്കിൽ ഒപ്പുെവച്ച് മരുന്ന് ലഭ്യമാക്കാൻ നടപടിയെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.