വിദ്യാർഥികളെ കുത്തിനിറച്ചു; ഓട്ടോ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

മലപ്പുറം: സ്കൂൾ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മഞ്ചേരി സ്വദേശി ഷുഹൈബി​െൻറ ലൈസൻസാണ് രണ്ട് മാസത്തേക്ക് മലപ്പുറം ആർ.ടി.ഒ സസ്പെൻഡ് ചെയ്തത്. മഞ്ചേരി നഗരത്തിൽ വാഹന പരിശോധനക്കിടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. 17 വിദ്യാർഥികളാണ് ഓട്ടോയിലുണ്ടായിരുന്നത്. ഷുഹൈബിനെ പ്രത്യേക പരിശീലനത്തിന് അയക്കുമെന്ന് മലപ്പുറം ആർ.ടി.ഒ കെ.എം. ഷാജി പറഞ്ഞു. സ്കൂൾ വിദ്യാർഥികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാൻ നിർദേശം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.