ത്രിവത്സര എൽ.എൽ.ബി: പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്​മെൻറ്​ നടപടിക്രമങ്ങൾ ആരംഭിച്ചു

ത്രിവത്സര എൽ.എൽ.ബി: കേന്ദ്രീകൃത അലോട്ട്മ​െൻറ് നടപടിക്രമങ്ങൾ ആരംഭിച്ചു തിരുവനന്തപുരം: കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും ത്രിവത്സര എൽ.എൽ.ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മ​െൻറ് നടപടിക്രമങ്ങൾ ആരംഭിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ 17ന് വൈകീട്ട് അഞ്ചുവരെ ഒാൺലൈനായി ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. 17ന് വൈകീട്ട് അഞ്ചുവരെ ഒാൺലൈനായി രജിസ്റ്റർ ചെയ്യുന്ന ഒാപ്ഷനുകളുടെ അടിസ്ഥാനത്തിൽ ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മ​െൻറ് പ്രസിദ്ധീകരിക്കും. അലോട്ട്മ​െൻറ് ലഭിക്കുന്ന വിദ്യാർഥികൾ സെപ്റ്റംബർ 19, 20 തീയതികളിൽ കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. അലോട്ട്മ​െൻറുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെട്ട വിജ്ഞാപനം www.cee.kerala.org എന്ന വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പറുകൾ: 0471 2339101, 2339102, 2339103, 2339104.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.