​േറാഹിങ്ക്യൻ അഭയാർഥി പ്രശ്​നം: വൻ ബഹുജന മാർച്ച്​

േറാഹിങ്ക്യൻ അഭയാർഥി പ്രശ്നം: വൻ ബഹുജന മാർച്ച് ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥി വിഷയത്തിൽ കേന്ദ്ര സർക്കാർ മുഖംതിരിച്ചു നിൽക്കുന്നതിൽ പ്രതിഷേധിച്ചും അഭയാർഥികളോട് െഎക്യദാർഢ്യം പ്രഖ്യാപിച്ചും രാജ്യ തലസ്ഥാനത്ത് വൻ ബഹുജന മാർച്ച്. മ്യാന്മർ എംബസിക്ക് സമീപം നടന്ന മാർച്ചിലും തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനത്തിലും സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് പെങ്കടുത്തത്. നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. റോഹിങ്ക്യൻ അഭയാർഥികൾ ഹിന്ദുക്കൾക്ക് ഭീഷണിയെന്ന പ്രചാരണം ഇളക്കിവിടുന്ന സാമുദായിക ശക്തികളുടെ പഴയ തന്ത്രമാണ് ബി.ജെ.പി ചെയ്യുന്നതെന്ന് പ്രഫ. അപൂർവാനന്ദ് പറഞ്ഞു. ഒാൾ ഇന്ത്യ മജ്ലിസെ മുശാവറാത്ത് പ്രസിഡൻറ് നവീദ് ഹമീദ്, ആർ.ജെ.ഡി ദേശീയ വക്താവ് പ്രഫ. മനോജ് ഝാ പറഞ്ഞു. സൗത്ത് ഏഷ്യൻ ഹ്യൂമൻറൈറ്റ്സ് ഡോക്യുമെേൻറഷൻ സ​െൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ രവി നായർ, ജനതാദൾ (എസ്) ജനറൽ സെക്രട്ടറി കുൻവർ അലി, ജമാ അത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ മുഹമ്മദ് സലീം എൻജിനീയർ, വെൽഫെയർ പാർട്ടി പ്രസിഡൻറ് എസ്.ക്യു.ആർ ഇല്യാസ്, നസ്രത് അലി, ഫാ. എം.ഡി തോമസ്, വിദ്യാർഥി നേതാക്കളായ ഷെഹ്ല റഷീദ്, ഉമർ ഖാലിദ്, െമാഹിത് പാണ്ഡേ തുടങ്ങിയവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.