മരച്ചില്ലകൾ മുറിച്ചുമാറ്റി

പുതുപൊന്നാനി: പൊന്നാനി കറുകത്തിരുത്തി വളവിലെ അപകടാവസ്ഥയിലുള്ള . വൈദ്യുതി ലൈനുകളിലേക്കും കടകളുടെ മുകളിലേക്കും മറ്റും ചാഞ്ഞുനിന്ന ചില്ലകളാണ് മുറിച്ചത്. മാസങ്ങൾക്ക് മുമ്പ് ഇവിടെ മരം കടപുഴകി വീണിരുന്നു. തുടർന്ന് അപകട കാരണമാകുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റാൻ നടപടി വേണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രവാസി സംഘം പഞ്ചായത്ത് സമ്മേളനം കുറ്റിപ്പുറം: 60 വയസ്സിന് ശേഷം തിരിച്ചെത്തിയ മുഴുവൻ പ്രവാസികൾക്കും പെൻഷൻ നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി സംഘം കുറ്റിപ്പുറം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പകരനെല്ലൂർ കെ.ടി. കേശവനുണ്ണി-പറതൊടി ബാവുഹാജി നഗറിൽ നടന്ന സമ്മേളനം പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി. സെയ്താലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കളത്തിൽ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഉസ്മാൻ പൂളക്കോട്ട്, ശ്രീനിവാസൻ വാരിയത്ത്, എസ്. ദിനേശ്, കെ.പി. മാധവൻ നമ്പൂതിരി, എം.കെ. സതീഷ് ബാബു, കെ.പി. വിനോദ്, ജസീന സലീം, കെ.കെ. പ്രീതി, പ്രിയ പള്ളിയാലിൽ, അസ്ക്കർ കൊളത്തോൾ, സി. മൊയ്തീൻകുട്ടി, കെ.പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ആദ്യകാല പ്രവാസികളെ ആദരിച്ചു. ഭാരവാഹികളായി കളത്തിൽ സുബ്രഹ്മണ്യൻ (പ്രസി), കെ.കെ. പ്രീതി, അസ്ക്കർ കൊളത്തോൾ, മുസ്തഫ ചെല്ലൂർ (വൈസ് പ്രസി), ഹംസ മാണിയങ്കാട് (സെക്ര), ശാഫി പേരശനൂർ, കെ. കുഞ്ഞീതുഹാജി, (ജോ. സെക്ര), കല്ലിങ്ങൽ മൂസഹാജി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ശുചീകരണം നടത്തി പുതുപൊന്നാനി: പൊന്നാനി നഗരസഭ 37ാം വാർഡിൽ എം.എസ്.എഫ് തെക്കേപ്പുറം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വാർഡ് കൗൺസിലർ അസ്മ മജീദ്, മുസ്ലിം ലീഗ് മേഖല സെക്രട്ടറി കെ. അനസ് എന്നിവർ നേതൃത്വം നൽകി. മജീദ്, ബാസിൽ, അനീഷ്, സഫീർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.