ശ്രീകൃഷ്ണ ജയന്തി

ആനക്കര: ഉണ്ണിക്കണ്ണന്മാരും രാധികമാരും നിരത്തുകളിൽ നിറഞ്ഞപ്പോൾ ആഘോഷം വർണാഭമായി. കുമ്പിടി, ഉമ്മത്തൂർ, കൂടല്ലൂർ, പട്ടിത്തറ, ആലൂർ, തൃത്താല, മേഴത്തൂർ, കൂറ്റനാട്, ചാലിശ്ശേരി, നാഗലശ്ശേരി, പെരുങ്കണ്ണൂർ, തണ്ണീർക്കോട്, പടിങ്ങാറങ്ങാടി, കല്ലടത്തൂർ, എറവക്കാട്, കപ്പൂർ, അമേറ്റിക്കര, കുമരെനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ ശോഭായാത്ര നടന്നു. പഞ്ചവാദ്യം, നിശ്ചലദൃശ്യങ്ങൾ, തകിൽ, നാദസ്വരം എന്നിവ ശോഭായാത്രകളിൽ അണിനിരന്നു. ആഘോഷ ഭാഗമായി ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രഭാഷണങ്ങളും ഉണ്ടായി. ശോഭായാത്രകൾക്ക് ശേഷം ക്ഷേത്രങ്ങളിൽ പ്രസാദ വിതരണം, ഭക്തിപ്രഭാഷണം എന്നിവയുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.