'ഫാഷിസ്​റ്റ് ഭീഷണി: ജനാധിപത്യ സമൂഹം രംഗത്തിറങ്ങണം'

കൊണ്ടോട്ടി: മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച എഴുത്തുകാരെ കൊന്നൊടുക്കിയും ഭീഷണിപ്പെടുത്തിയും എതിർശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ നീക്കത്തെ ചെറുത്ത്‌ തോൽപ്പിക്കാൻ ജനാധിപത്യ സമൂഹം രംഗത്തിറങ്ങണമെന്ന് തനിമ കലാ സാഹിത്യ വേദി മലപ്പുറം ജില്ല സമിതി. ജില്ല പ്രസിഡൻറ് ജബ്ബാർ പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു. ഖമറുന്നീസ ശാന്തപുരം, ബഷീർ തൃപ്പനച്ചി, നസ്റുല്ല വാഴക്കാട്, ബഹീജ്, യു.കെ. സഹ്‌ല, മുംതാസ് അലി, മെഹർ മൻസൂർ, മുഹമ്മദ് ശരീഫ് കാപ്പ് എന്നിവർ സംസാരിച്ചു. ഉബൈദ് പത്തിരിയാൽ സ്വാഗതവും ടി.പി. ജരീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.