വളാഞ്ചേരി സ്​റ്റാൻഡിൽ ബസ്​ കയറാൻ പോകുന്നത്​ ജീവൻ പണയംവെച്ച്​

ബസ്സ്റ്റാൻഡിൽ ഇരുഭാഗങ്ങളിലുമായി ബസുകൾ നിർത്തിയിടുന്നതാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത് വളാഞ്ചേരി: നഗരസഭ ബസ്സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് സുരക്ഷിതമായി ബസുകളിൽ കയറാൻ സാഹചര്യം ഒരുക്കണമെന്ന ആവശ്യം ഉയരുന്നു. ബസ്സ്റ്റാൻഡിൽ ഇരു ഭാഗങ്ങളിലുമായി ബസുകൾ നിർത്തിയിടുന്നതാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. തലങ്ങും വിലങ്ങും നിർത്തിയിടുന്ന ബസുകൾക്കിടയിൽകൂടി ജീവൻ പണയം വെച്ചാണ് വയോധികരും കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ള യാത്രക്കാർ ബസുകളിൽ കയറിപ്പറ്റുന്നത്. മൂന്നുമാസം മുമ്പാണ് ബസ് തൊഴിലാളികളും ഉടമകളും ചേർന്ന് പുതിയ പരിഷ്കാരം കൊണ്ടുവന്നത്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന സ്റ്റാൻഡിൽ നടപ്പാക്കിയ പരിഷ്കാരം യാത്രക്കാരെ ഏറെ പ്രയാസപ്പെടുത്തുന്നതായി വ്യാപക പരാതിയുണ്ട്. ഒരേസമയം 20ഓളം ബസുകളാണ് സ്റ്റാൻഡിലെത്തുന്നത്. നേരത്തേ സ്റ്റാൻഡിലെത്തുന്ന ബസുകൾ കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് നിർത്തുകയും യാത്രക്കാരെ കയറ്റുകയും ചെയ്തിരുന്നത്. നിശ്ചിതസമയം ആകാത്ത ബസുകൾ പുറത്തുപോയി വന്ന ശേഷമാണ് യാത്രക്കാരെ കയറ്റിയിരുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന് ബസുകൾ നിർത്തിയിട്ടിരുന്നത് യാത്രക്കാർക്കും സൗകര്യമായിരുന്നു. കയറേണ്ട ബസുകൾ വേഗത്തിൽ കണ്ടെത്താൻ സാധിച്ചിരുന്നതിനൊപ്പം മഴയും വെയിലുമേൽക്കാതെ ബസുകളിൽ കയറിപ്പറ്റാമായിരുന്നു. പുറപ്പെടേണ്ട സമയത്തിന് അഞ്ച് മിനിറ്റ് മുമ്പായിരുന്നു ബസുകൾ മുമ്പ് സ്റ്റാൻഡിലെത്തിയിരുന്നത്. പുതിയ പരിഷ്കാരം വന്ന ശേഷം അരമണിക്കൂറോളം സമയമുള്ള ബസുകളും പുറത്തുപോകാതെ നഗരസഭ കമ്യൂണിറ്റി ഹാളിന് സമീപം ബസ്സ്റ്റാൻഡിൽതന്നെ നിർത്തിയിടൽ പതിവാണ്. എ.കെ.ജി റോഡിൽനിന്ന് തൊട്ടടുത്ത പാരലൽ കോളജിന് സമീപത്തെ റോഡിലേക്ക് ഇരുചക്ര വാഹനത്തിൽ പോകുന്നവരും കാൽനട യാത്രക്കാരും ഇതുകാരണം പ്രയാസപ്പെടുന്നു. പരിഷ്കാരം അശാസ്ത്രീയമായതിനാൻ പിൻവലിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാൽ, വളാഞ്ചേരി ടൗണിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം യാത്രക്കാരെ ഇറക്കി പുറത്തുപോയാൽ തിരികെ സമയത്തിന് സ്റ്റാൻഡിൽ എത്താൻ സാധിക്കാത്തതിനാലാണ് ബസുകൾ സ്റ്റാൻഡിൽതന്നെ നിർത്തിയിടേണ്ടി വരുന്നതെന്നാണ് ബസ് തൊഴിലാളികൾ പറയുന്നത്. CAPTION: tir mw10, tir mw11 വളാഞ്ചേരി നഗരസഭ ബസ്സ്റ്റാൻഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.