ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ വാർഷികം: വിളംബരറാലിയും പൊതുയോഗവും

മലപ്പുറം: കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിനു കീഴിൽ നഗരസഭ കുടുംബശ്രീയുടെ സഹകരണത്തോടെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തി​െൻറ 75ാം വാർഷികവും നഗര ദാരിദ്ര്യ നിർമാർജന യജ്ഞവും സംഘടിപ്പിച്ചു. ഗവ. കോളജ്, മൈലപ്പുറം എ.ഡി.എസുകളിലായി നടന്ന വാർഡുതല വിളംബരറാലിയും പൊതുയോഗവും നഗരസഭ ഉപാധ്യക്ഷൻ- പെരുമ്പള്ളി സെയ്ത് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ മറിയുമ്മ ശരീഫ്, റജീന ഹുസൈൻ, കൗൺസിലർമാരായ തോപ്പിൽ മുഹമ്മദ്‌ കുട്ടി, ബുഷ്‌റ സക്കീർ, സലീന റസാഖ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ വി. ജമീല, കെ.പി. മായ, സുനിത, പി.കെ. സുനിൽ, മുഹമ്മദ് ഇഹ്ത്തിഷാം, ടി. നവാസ് എന്നിവർ നേതൃത്വം നൽകി. mpmrs1 ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തി​െൻറ 75ാം വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് നടന്ന വിളംബരറാലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.