അമിത വേഗത: കൊപ്പം-^വളാഞ്ചേരി റോഡില്‍ അപകടം നിത്യസംഭവം

അമിത വേഗത: കൊപ്പം--വളാഞ്ചേരി റോഡില്‍ അപകടം നിത്യസംഭവം പട്ടാമ്പി: കൊപ്പം--വളാഞ്ചേരി റോഡില്‍ വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നിടത്താണ് മിനിലോറികള്‍ അപകടം വരുത്തിയത്. അമിതവേഗം മൂലം വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് ഏറെയും അപകടങ്ങള്‍ ഉണ്ടാകുന്നത്. അപകടം വിതച്ച വാഹനങ്ങൾ നിർത്താതെ പോകുന്നതും പതിവാണ്. കൈപ്പുറത്ത് മധ്യവയസ്‌കനായ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച വാഹനം നിര്‍ത്താതെ പോയിട്ട് ദിവസങ്ങൾ മാത്രമേ ആയുള്ളൂ. ഉടൻതന്നെ നാട്ടുകാര്‍ പിന്തുടര്‍ന്ന് അപകടം വരുത്തിയ ലോറി പിടികൂടി. തിരുവേഗപ്പുറയില്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ ഇടിച്ചുതെറിപ്പിച്ചതും മിനിലോറിതന്നെ. ഈ കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിലാണ്. ചൊവ്വാഴ്ച തിരുവേഗപ്പുറ പാലത്തിന് സമീപം അപകടം സൃഷ്ടിച്ചതും മിനി ലോറിതന്നെ. അപകടത്തിൽ ആമയൂര്‍ പാറപ്പുറം കുന്നുമ്മല്‍ പരേതനായ സെയ്തലവിയുടെ മകന്‍ ആഷിഖ് (25) മരിച്ചു. അമിതവേഗം സൃഷ്ടിക്കുന്ന അപകടങ്ങളിൽ നാട്ടുകാർ ഭീതിയിലാണ്. പകല്‍സമയ൦ പാറമണൽ, കോഴി, പച്ചക്കറി ലോറികളുടെ മരണപ്പാച്ചിൽ സ്‌കൂളിലേക്കും മദ്റസയിലേക്കു൦ പോകുന്ന കുട്ടികള്‍ക്ക് സുരക്ഷ ഭീഷണിയാണ്. കൊപ്പം--പട്ടാമ്പി റോഡ് തകർച്ചയോടെ സമയക്രമം പാലിക്കാനുള്ള സ്വകാര്യ ബസുകളുടെ കുതിച്ചുപാച്ചിലും ഭയാനകമാണ്. തിരുവേഗപ്പുറ പാലത്തിന് സമീപ൦ യുവാവി‍​െൻറ മരണത്തിനിടയാക്കിയ മിനി ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.