പൊന്നാനി തെരുവുവീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാർ

പൊന്നാനി: തെരുവുവീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും. പൊന്നാനിയിൽ നടന്ന ശോഭായാത്ര വർണാഭമായി. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. പൊന്നാനി ബാലഗോകുലത്തി​െൻറ നേതൃത്വത്തിൽ ശോഭായാത്ര നടന്നു. ശ്രീകൃഷ്ണ​െൻറ ബാല്യകാലലീലകളായ കാളിമർദനം, പൂതനാമോക്ഷം, ഗോവർധനാധരണം തുടങ്ങിയവ ചിത്രീകരിച്ച പ്ലോട്ടുകൾ ഘോഷയാത്രക്ക് മിഴിവേകി. വിവിധ മേഖലകളിൽനിന്നുള്ള ചെറുശോഭായാത്രകൾ തൃക്കാവ് ക്ഷേത്രപരിസരത്ത് സംഗമിച്ചു. തൃക്കാവിൽനിന്നാരംഭിച്ച മഹാ ശോഭായാത്ര പുഴമ്പ്രം അണ്ടിത്തോട് അമ്പലമുറ്റത്ത് സമാപിച്ചു. എടപ്പാൾ: എടപ്പാൾ മേഖലയിലെ ഘോഷയാത്രകളെല്ലാം നഗര പ്രദക്ഷിണത്തിന് ശേഷം പാലക്കാട് റോഡിൽ സംഗമിച്ചതിന് ശേഷം പിന്നീട് വെങ്ങിനിക്കര ക്ഷേത്രത്തിൽ സമാപിച്ചു. Tir p6 ambadi പൊന്നാനിയിൽ നടന്ന ശോഭായാത്ര MP Tir p7 ambadi പൊന്നാനിയിൽ നടന്ന ശോഭായാത്രയിൽനിന്ന് MP സ്വീകരണം നൽകി എടപ്പാൾ: ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് പി.കെ. നാരായണൻ മാസ്റ്റർക്ക് സർവോദയ മണ്ഡലം ജില്ല കമ്മിറ്റി സ്വീകരണം നൽകി. കെ.വി. സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. കോയകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആർ. പ്രസന്ന കുമാരി, എ. ഗംഗാധരൻ, ഇ. ഹൈദരാലി, കെ.എൻ. നായർ, വി.പി. നിന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.