'അംഗൻവാടി ജീവനക്കാർക്ക് ഓണറേറിയം വർധിപ്പിക്കണം'

മലപ്പുറം: അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപർമാരുടെ ഒാണറേറിയം വർധിപ്പിക്കണമെന്ന് മലപ്പുറം മണ്ഡലം ഹെൽേപഴ്സ് ആൻഡ് വർക്കേഴ്സ് ഓർഗനൈസേഷൻ (എസ്.ടി.യു) യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ഓണറേറിയം സർക്കാർ നേരിട്ട് നൽകണമെന്നും പെൻഷൻ ഉടൻ വർധിപ്പിച്ച് ഉത്തരവുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്.ടി.യു ജില്ല സെക്രട്ടറി അഡ്വ. എം.പി. ഗോപി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൻ സി.എച്ച്. ജമീല മുഖ്യപ്രഭാഷണം നടത്തി. ആനക്കയം പഞ്ചായത്ത് പ്രസിഡൻറ് സുനീറ അധ്യക്ഷത വഹിച്ചു. എ. സലീന, ഹഫ്സത്ത്, സി.എച്ച്. സൈനബ, ജമീല, ആയിഷാബി, സി.കെ. ഉമ്മുകുൽസു, സി. മിനി, ഷാനിമോൾ, സി. റജീന, ജമീല, കെ. റുഖിയ, എം.എം. സുബൈദ, എം. റാബിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.