മതപ്രബോധന സ്വാതന്ത്ര്യം തടയുന്നത് ജനാധിപത്യവിരുദ്ധം ^കെ.എൻ.എം കൺവെൻഷൻ

മതപ്രബോധന സ്വാതന്ത്ര്യം തടയുന്നത് ജനാധിപത്യവിരുദ്ധം -കെ.എൻ.എം കൺവെൻഷൻ കോട്ടക്കൽ: രാജ്യത്തെ മതപ്രബോധന സ്വാതന്ത്ര്യവും ആശയപ്രചാരണവും തടയുന്ന അവസ്ഥ അംഗീകരിക്കില്ലെന്നും ഇത്തരം മനുഷ്യാവകാശ ലംഘനം ജനാധിപത്യവിരുദ്ധമാണെന്നും കെ.എൻ.എം മലപ്പുറം വെസ്റ്റ് ജില്ല പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു. എ.പി. അബ്ദുസ്സമദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ എൻ. കുഞ്ഞിപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുസ്സമദ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. എം.ടി. മനാഫ്, സി. മമ്മു കോട്ടക്കൽ, നസ്റുദ്ദീൻ റഹ്മാനി, സിറാജ് ചേേലമ്പ്ര എന്നിവർ സംസാരിച്ചു. ഡിസംബറിൽ മലപ്പുറത്ത് നടക്കുന്ന ഒമ്പതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ സ്വാഗതസംഘവും രൂപവത്കരിച്ചു. സി.പി. ഉമ്മർ സുല്ലമി (രക്ഷാധികാരി), എ.പി. അബ്ദുസ്സമദ് (ചെയർ.), എൻ. കുഞ്ഞിപ്പ (ജന. കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.