മതേതര ശക്തികളുടെ കൂട്ടായ്മ അനിവാര്യം- ^എം.കെ. മുനീര്‍ എടക്കര:

മതേതര ശക്തികളുടെ കൂട്ടായ്മ അനിവാര്യം- -എം.കെ. മുനീര്‍ എടക്കര: എടക്കര: മഹാത്മഗാന്ധിയുടെ ആശയങ്ങളോ നെഹ്റുവി​െൻറ ചിന്തകളോ ചരിത്രങ്ങളില്‍നിന്ന് മായ്ച്ചുകളയാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കൂടുതല്‍ ശക്തിയോടെ അവരുടെ ഓര്‍മകളെ തിരിച്ചുകൊണ്ടുവരേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്ന് ഡോ. എം.കെ. മുനീർ. 'എ​െൻറ ഇന്ത്യ, എ​െൻറ അഭിമാനം' എന്ന പ്രമേയത്തില്‍ നിലമ്പൂര്‍ മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി എടക്കരയില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുഴുവന്‍ മതസമൂഹങ്ങളും മതേതരത്വത്തി​െൻറ കൂടെ നില്‍ക്കുന്നവരാണ്. വിരളമായ ആളുകളാണ് രാജ്യത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നത്. എന്നാൽ അത്തരം ശക്തികള്‍ക്ക് ഒത്താശ ലഭിക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ഈ സാഹചര്യത്തില്‍ ശക്തമായ മതേതര കൂട്ടായ്മ രൂപപ്പെടേണ്ടത് അനിവാര്യമാണെന്നും മുനീര്‍ പറഞ്ഞു. ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുല്‍ വഹാബ് എം.പി, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.ടി. കുഞ്ഞാന്‍, സി.എച്ച്.ഇഖ്ബാല്‍, നാസര്‍ കാങ്കട, കൊമ്പന്‍ ഷംസു, സീതിക്കോയ തങ്ങള്‍, യു. മൂസ, പി.കെ. അബ്ദുല്‍ ഹമീദ്, ചെമ്മല മുഹമ്മദ് ഹാജി, പറമ്പില്‍ ബാവ, പറാട്ടി കുഞ്ഞാന്‍, സത്താര്‍ മാഞ്ചേരി, മുജീബ് ദേവശ്ശേരി, എം.കെ.എ. സമദ് എന്നിവര്‍ സംസാരിച്ചു. സ്വകാര്യ വ്യക്തി തോട് കൈയേറിയെന്ന് എടക്കര: സ്വകാര്യ വ്യക്തി തോട് കൈയേറിയതായി പരാതി. എടക്കര ഗ്രാമപഞ്ചായത്തംഗം റോയി പട്ടന്താനമാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്. എടക്കര ഗ്രാമപഞ്ചായത്തിലെ ഒന്ന്, 11, 16 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കല്ലന്‍തോടാണ് ഉപ്പട സ്വര്‍ഗം സിറ്റിക്ക് സമീപം സ്വകാര്യ വ്യക്തി കൈയേറിയതായി പറയപ്പെടുന്നത്. 500 മീറ്ററോളം നീളവും ആറ് മീറ്റര്‍ വീതിയുമുള്ള കല്ലന്‍തോട് കാലങ്ങളായുള്ള കൈയേറ്റത്താല്‍ ശുഷ്കിച്ചുപോയിട്ടുണ്ട്. ഇതില്‍ 500 മീറ്ററോളം ഭാഗത്താണ് ശീമക്കൊന്നയുടെ കഴകള്‍ തോട്ടിലേക്ക് ഇറക്കിക്കുത്തി കൈയേറിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ആറ് മീറ്റര്‍ വീതിയുണ്ടായിരുന്ന തോട് ഇപ്പോള്‍ കൈത്തോടായി മാറിയിരിക്കുകയാണ്. വാര്‍ഡംഗം സ്ഥലമുടമയോടും തൊഴിലാളികളോടും തോട് കൈയേറരുതെന്ന് ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയായിരുന്നുവത്രെ. കൈയേറ്റം ഒഴിപ്പിച്ച് തോട് അളന്ന് അതിര്‍ത്തി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. രേഖകള്‍ ഹാജരാക്കണം എടക്കര: വഴിക്കടവ് വില്ലേജ് പരിധിയിലുള്ള കൈവശഭൂമി സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈന്‍ ആക്കാൻ ആധാരം, ആധാര്‍ കാര്‍ഡ്, നികുതിച്ചീട്ട് എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ബുധനാഴ്ച മുതല്‍ വില്ലേജ് ഓഫിസില്‍ സ്വീകരിക്കും. അറിയിപ്പ് ഉണ്ടാകുന്നതുവരെ അണ്‍ സര്‍വേയില്‍പ്പെട്ട ഭൂമിയുടെ രേഖകള്‍ ഹാജരാക്കേണ്ടതില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.