മെല്ലെപ്പോക്കും ഫയൽ പൂഴ്​ത്തലും മരാമത്ത്​ വകുപ്പിൽ കോടികളുടെ നഷ്​ടമുണ്ടാക്കി

*വെളിപ്പെടുത്തൽ പൊതുമരാമത്ത് മന്ത്രി എൻജിനീയർമാർക്ക് അയച്ച കത്തിൽ തിരുവനന്തപുരം: സെക്രേട്ടറിയറ്റിലെ ഒരു വിഭാഗം െഎ.എ.എസുകാർ ഉൾെപ്പടെ ഉദ്യോഗസ്ഥരുടെ അലംഭാവവും മെല്ലെപ്പോക്കും ഫയൽ പൂഴ്ത്തലും കാരണം പൊതുമരാമത്ത് വകുപ്പിന് കോടികളുടെ നഷ്ടമുണ്ടായെന്ന് മന്ത്രി ജി. സുധാകരൻ. മരാമത്ത് വകുപ്പിലെ എൻജീയർമാർക്ക് അയച്ച കത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥരെക്കുറിച്ച് മറ്റ് വിവരമൊന്നുമില്ലെങ്കിലും ഇത്തരം ഉദ്യോഗസ്ഥരെ എൻജിനീയർമാർ മാതൃകയാക്കരുതെന്നാണ് മന്ത്രിയുെട നിർദേശം. ഒാഫിസിൽ വരാതെയും താമസിച്ചുവന്നും ശമ്പളം എഴുതിയെടുക്കുന്നരീതി എൻജിനീയർമാർ അവസാനിപ്പിക്കണം. കരാറുകാരോട് മര്യാദക്ക് പെരുമാറുകയും കാലതാമസമില്ലാതെ ബിൽ പാസാക്കിക്കൊടുക്കുകയും വേണം. ഏതെങ്കിലും ഉദ്യോഗസ്ഥൻ പ്രവൃത്തി വൈകിപ്പിക്കുകയോ തെറ്റായരീതിയിൽ പ്രവർത്തിക്കുകയോ ചെയ്താൽ അത് മേലധികാരിയെ അറിയിക്കണം. റോഡുകളുടെ വിശദപദ്ധതി റിപ്പോർട്ട് മൂന്നുമാസത്തിനകം തയാറാക്കണം. 201617, 201718 വർഷങ്ങളിലെ എല്ലാ പ്രവൃത്തികളും നാലുമാസത്തിനകം കിഫ്ബിയിൽ അപ്ലോഡ് ചെയ്യണമെന്നും കത്തിൽ മന്ത്രി നിർദേശിച്ചു. 25 കിലോമീറ്റർ ദൂരെയുള്ള വീടുകളിൽ എല്ലാദിവസവും പോയിവരുന്ന പ്രവണത ഒാഫിസ് ചുമതല വഹിക്കുന്ന എൻജിനീയർമാർ അവസാനിപ്പിക്കണം. ഒാഫിസ് ചുമതലയുള്ളവർ അവിടെയുണ്ടായിരിക്കണമെന്ന പ്രഖ്യാപിത ചട്ടത്തിന് വിരുദ്ധമായാണ് ചിലർ സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുന്നത്. അവധിദിവസങ്ങളിലും ആവശ്യമെങ്കിൽ രാത്രിയും ജോലി ചെയ്തുെവന്ന പതിവ് 10 വർഷം മുമ്പുവരെ കേരളത്തിലുണ്ടായിരുന്നതായും മന്ത്രി ഒാർമപ്പെടുത്തി. 'പ്രിയ എൻജിനീയർ സുഹൃത്തേ' എന്ന അഭിസംബോധനയോടെ, 'പിണറായി സർക്കാർ വന്നിട്ട് 16 മാസമാകുന്നു' എന്നുപറഞ്ഞാണ് കത്ത് തുടങ്ങുന്നത്. പുതിയ സാേങ്കതികവിദ്യ ഉപയോഗിച്ച് നന്നായി ജോലി ചെയ്യണമെന്നും കുറേകാര്യങ്ങൾ പറയാനുണ്ടെന്നും അവസരം വരുേമ്പാൾ എല്ലാം പറയാമെന്നും സൂചിപ്പിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.