പരപ്പനങ്ങാടി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ കാരുണ്യഭവന് ശിലയിട്ടു -

പരപ്പനങ്ങാടി: ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഒന്നാം വാർഷിക ജീവകാരുണ്യ മഹാസംഗമം സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും ഫൗണ്ടേഷൻ ആസ്ഥാന മന്ദിരമായ കാരുണ്യഭവ‍​െൻറ ശിലാസ്ഥാപനവും ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. താപ്പി അബ്ദുല്ലക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കാരുണ്യഭവൻ നിർമിക്കാൻ 15 സ​െൻറ് സ്ഥലം നൽകിയ അബൂബക്കറിനെ തങ്ങൾ പൊന്നാട അണിയിച്ച് ആദരിച്ചു. സിദ്ദീഖലി രാങ്ങാട്ടൂർ, ഹൈദരലി വാഫി കക്കാട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് പി.എസ്.എച്ച് തങ്ങൾ, പി.കെ. അബ്ദുറബ്ബ് എം.എൽ.എ, കെ.കെ. നഹ, എം.എച്ച്. മുഹമ്മദ്, സി. അബ്ദുറഹ്മാൻകുട്ടി, അഡ്വ. കെ.കെ. സൈതലവി, പി.പി. കുഞ്ഞാവ ഹാജി, അബ്ദുൽഅസീസ് തോട്ടത്തിൽ, കെ. മൂസഹാജി, മലബാർ ബാവഹാജി, എൻ.വി.പി. മുഹമ്മദ്, സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ, മുസ്തഫ തറയിൽ, ബഷീർ അൽകോർ, നാസർ മേച്ചേരി, നൗഷാദ് ചെട്ടിപ്പടി, സലാം പഞ്ചാര, കുഞ്ഞിമരക്കാർ പട്ടണത്ത്, കടവത്ത് സൈതലവി, സ്റ്റാർ മുനീർ, കെ. മുഹമ്മദ് ഷമീം, നിഷാദ് മടപ്പള്ളി, ഓനാരി ബാവ, സി.ടി. നാസർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.